Dec 27, 2013

കീറി പോയ വള്ളി കളസങ്ങൾ


പൊട്ടറ്റോ ചിപ്സിന്റെ വീർത്ത  കവറിൽ തഴുകി കഴിഞ്ഞുപോയ പ്രതാപകാലത്തിന്റെ ഊഷ്മളത അയവിറക്കുകയാണ് പീ കെ സതീഷ്‌.

തന്റെ ഉയർച്ചകൾക്ക്   സ്തുതി ഗീതകൾ പാടിയ വനദേവതമാർ  കാലയവനികക്കുള്ളിൽ പാത്തിരുന്നു കൊഞ്ഞനം കുത്തുന്നു . ചുറ്റും ക്രൂരമായ വിജനത, മാക്രികൾ ഓരിയിടുന്ന ആ  രാത്രിയുടെ കിരാതമായ   നിശബ്ദതയിൽ  അവന്റെ   മനസ്സിൽ വല്ലാത്തൊരു കുറ്റബോധം തോനി   തുടങ്ങിയിരിക്കുന്നു, പൊളിടെക്കനിക്ക്  
പഠിച്ചിട്ടില്ലാത്തതിനാൽ  ചെയ്യുന്നതൊന്നും യാന്ത്രികമാകുന്നില്ല എന്നുമാത്രം.

 വല്ലാത്തൊരു മടുപ്പ്,  ദിവസം നാല് നേരം  തേച്ചിരുന്ന പല്ലുകൾ ഒരിറ്റ് ക്ലോസപ്പിനായി ആഴ്ചകളോളം  കാത്തിരിക്കുന്നു , വെള്ളം  കാണുമ്പോൾ ഉള്ളിലൊരു ഉരുണ്ടുകയറ്റം പോലെ  . അങ്ങനെ ആകെ വിഷണ്ണനായി തിന്ന പൊട്ടറ്റോ ചിപ്സ്സുകൾ അലക്ഷ്യമായി തുപ്പി കളിക്കുകയാണ് സതീഷ്‌ .സൈക്കൊസിസിന്റെ വല്ലാത്തൊരു അവസ്ഥാ വെതിയാനത്തിൽ കൂടി സഞ്ചരിക്കുകയാണ് അവനിപ്പോള്‍ 

ഫ്ലാഷ് ബാക്ക് 
 *************
സതീഷ്‌ ജനിക്കുന്നതിന്റെ തലേന്ന് ഇറ്റലിയിലേക്ക് വണ്ടി കയറിയതാണ് അവന്റെ അച്ഛനും അമ്മയും . പിന്നെ വകേലൊരു മുത്തശ്ശിയാണ് അവനെ പെറ്റ്  വളര്ത്തിയത് . നാട്ടിൻപുറത്തെ കാവും, കുളവും,  പുല്ലാറ്റ്പുറം  തിരുമേനിയുടെ മന്ത്രവാദ കളങ്ങളും അതിലെ  കറുത്ത ചായക്കൂട്ടുകളും ഒക്കെ  ആയിരുന്നു  അവന്റെ കുട്ടിക്കാലത്തെ കളിത്തോഴന്മ്മാർ . ഉസ്കൂളിൽ 
പോകാൻ തുടങ്ങിയതോടെ അവനിൽ മാറ്റങ്ങൾ വന്നു തുടങ്ങി, തവള ചാട്ടം , സൂചിയിൽ നൂൽ കോർക്കൽ , സുന്ദരിക്ക് പൊട്ടു കുത്തൽ തുടങ്ങിയ കായിക മൽസരങ്ങൽക്കെല്ലാം  അവനായിരുന്നു ഒന്നാമൻ .റോട്ടികടി  മത്സരത്തിൽ ഒറ്റ ചാട്ടത്തിന് നാല് റൊട്ടി വായിലാക്കി നിന്ന്  പുഞ്ചിരിച്ച സതീഷിനെ സിസ്റ്റർ ബിയാട്രിസ് ഇന്നും ഓർക്കുന്നു . അങ്ങനെ ഒരിക്കൽ   ചാക്കിൽ കയറി ഓട്ടമൽസരത്തിൻറെ   സ്റ്റേറ്റ് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുന്നതിന് തലേന്ന് അവന്റെ അച്ഛനും അമ്മയും ഇറ്റലിയിൽ നിന്ന് മടങ്ങി വന്നു.

 അവനെയും കൂട്ടി തിരിച്ചു പോകാൻ... അങ്ങ് ഇറ്റലിയിലേക്ക് .

മാക്രി ചാട്ടം ചാടി നടന്ന ആ പിഞ്ചു മനസ്സിന് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു അത് .

അവൻ ഓടി ..

ഓടി അടുത്തുള്ള സർപ്പ  കുളത്തിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു . നാട്ടുകാര്  ചേർന്ന് കരക്കെടുത്തു കുത്തിപിഴിഞ്ഞ് അന്നുതന്നെ അവനെ  ഇറ്റലിക്ക് പാക്ക് ചെയ്തു .

ഇറ്റലിയിൽ ചെന്ന അവൻ പതുക്കെ പതുക്കെ അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു തുടങ്ങി  റൊട്ടി കടിച്ച് നടന്നവൻ ബർഗറും  കെ എഫ് സി യും ഫ്രൂട്ട്സ് സ്ലാപ്സും കഴിച്ചു തുടങ്ങി. ടയർ ഉരുട്ടി പാട വരമ്പത്തൂടെ നടന്നവൻ പൊർഷെയും  ജഗൂറും ഹെലികോപ്റ്ററും കാലിൽ  കുത്തി കറക്കി  നടന്നു. ഇതിനിടയിൽ അവൻ വളർന്നു ,  പോരാത്തതിന് ഇറ്റലിയിലെ കാമരാജ് യൂണിവേര്സിറ്റിയിൽ നിന്ന് ഒന്നുരണ്ട്  നല്ല ബിരുദങ്ങളും സ്വന്തമാക്കി 

ഒന്ന് പറഞ്ഞു രണ്ടാമത്തതിന് ഉമ്മ വെക്കുന്ന മദാമ്മമാരുടെ  കൂതറ സംസ്ക്കാരം  അവനിൽ അന്തർലീനമായിരുന്ന 
ആർഷ ഭാരത സംസ്ക്കാരത്തിന്  നിരക്കാത്തതിനാൽ  കല്യാണ പ്രായമായപ്പോൾ അവൻ വീണ്ടും തറവാട്ടിലേക്ക് തിരിച്ചു വന്നു .

 നാട്ടിലെത്തി   മുപ്പതേക്കർ തരിശ് ഭൂമി പാട്ടത്തിനെടുത്ത് അവൻ ഇഞ്ചി, പെരുംജീരകം , കൊത്തമല്ലി, വെണ്ടയ്ക്ക, കാപ്പി, റബ്ബർ, മുഞ്ഞ തുടങ്ങിയ തോട്ടവിള കൃഷികളിൽ  വ്യാപ്രിതനായി. അങ്ങനെ അവൻ നാട്ടിലെ മുട്ടനൊരു സംഭവമായി മാറി. റബ്ബറിന് തുരിശ് അടിക്കാൻ രണ്ട്  ഹെലികോപ്റ്ററും  വെള്ളം പൊങ്ങുമ്പോൾ ചൂണ്ടയിടാൻ പോകാൻ ഒരു കുഞ്ഞു കപ്പലും അടക്കം  മുപ്പതോളം വാഹനങ്ങളും അവൻ സ്വന്തമാക്കി , അവയൊക്കെ  സ്വന്തം തറവാടിന്‍റെ  (വരിക്കാശ്ശേരി മന സെറ്റ് ഈട്ടത്) മുന്നില് നിരത്തിയിട്ടു .   ഇതെല്ലാം കണ്ട്  നാട്ടുകാര്  അവനെ വരിക്കാശ്ശേരി സതീഷ്‌ തമ്പുരാൻ എന്ന് വിളിച്ച് തുടങ്ങി 

അങ്ങനിരിക്കെ എട്ടുവീട്ടിൽ  കൊച്ചമ്മിണി എന്ന് പറയുന്ന നാട്ടിലെ  ഒരു അപ്സരസ്സ് തമ്പുരാനേ കാണാൻ വന്നു . പക്ഷെ അയൽവാസിയും സതീഷിന്റെ മുണ്ടക പാടത്തെ  റബ്ബറ് വെട്ടുകാരനുമായ  ഒരു നമ്പൂതിരിയുടെ മകൾ ഉണ്ണിമായ എന്നൊരു കുട്ടി അമ്മിണിയെ   കണ്ടതും യാതൊരു പ്രകോപനവും കൂടാതെ അവരുടെ മൂക്കിനിടിച്ചു. 



സംഭവം അറിഞ്ഞ തമ്പുരാൻ സതീഷ്‌  കൊപിഷ്ട്ടനായി.

  ഉണ്ണിമായയെയും  തന്ത നമ്പൂതിരിയും നാടുകടത്തി .


ഇടി  കൊണ്ട് കരഞ്ഞ്  കലങ്ങിയ കണ്ണുകളുമായി നിന്ന കൊച്ചമ്മിണിയെയും കൂട്ടി സതീഷ്‌ തമ്പുരാൻ കുളക്കടവിലേക്ക് പോയി ഒരു കുപ്പി സ്കോച്ച് വിസ്ക്കി  എടുത്ത് അവളുടെ കയ്യില കൊടുത്തിട്ട് ഒരെണ്ണം ഒഴിക്കാൻ പറഞ്ഞു . അവൾ ഒരു പെഗ്ഗ് ഒഴിച്ച് കൊടുത്തിട്ട് രക്ഷിക്കണം മൊതലാളി എന്ന് പറഞ്ഞു വിതുമ്പി .

ഇറ്റലിയിലെ ധാരാവി എന്നൊരു ചേരി ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ച ഈ സതീഷിന് ഈ അഞ്ചടി മൂനിഞ്ച്  പൊക്കമുള്ള നിന്നെ രക്ഷിക്കുക എന്ന് പറയുന്നത് പൂ പറിക്കുന്നപോലെ ഈസിയായ ഒരു കാര്യമാണ്

നിങ്ങള് കൊണസാര മടിക്കാതെ എന്നെ രക്ഷിക്കാൻ പറ്റുമോ എന്ന് പറ , ബീ  എ. എൽ എൽ ബിയും , എം എ. ബോട്ടണിയും ,  എം ബി ഏ എൻജിനിയറിങ്ങും കഴിഞ്ഞു പുര നിറഞ്ഞു നിൽക്കുവാ ഞാൻ .കൊള്ളാവുന്ന ഒരുത്തനെ ഇപ്പളാ കണ്ട്  കിട്ടിയത് ഇയാള് എന്നെ കെട്ടിയെ പറ്റുള്ളൂ

എന്തറിയാം കൊച്ചമ്മിണിക്ക് എന്നെപ്പറ്റി

അന്ന് ഒരുദിവസം ഇയാളുടെ തുരിശ് അടിക്കുന്ന ഹെലികോപ്റ്റർ  കൊണ്ട് ചവിട്ടിയിട്ട്  ഇതിൽ തുരിശ്ശും ഫ്യൂരിടാനും അടിക്കാം എന്ന് പറഞ്ഞപ്പോ തന്നെ ഞാൻ പോയി ഇയാളുടെ പൂർവകാലം  ചരിത്രം ഒന്ന് തപ്പി , അതിൽ ഇങ്ങനെ നിറഞ്ഞു നില്ക്കുവല്ലേ .. എട്ടാം ക്ലാസിൽ റൊട്ടികടി ചാമ്പ്യൻ
ഒൻപതിൽ തവളച്ചാട്ടം ചാമ്പ്യൻ , പത്തിൽ ചാക്കിൽ കയറി ഓട്ടം ചാമ്പ്യൻ

ഹോ ..

അതൊക്കെ പോട്ട്,   എന്തിനാ സതീഷേ നിങ്ങളെയും മമ്മൂട്ടിയെം  ഒക്കെ ഒറ്റ തവണ കണ്ടാ പോരെ.. ഉള്ളിലോട്ട്  അങ്ങ് തൊരന്ന് കേറുവല്ലേ..

  ആണോ ..എന്നാൽ നിനക്കൊരു ചാൻസ് നോക്കാവുന്നതാണ്

അത് കേട്ടതും കൊച്ചമ്മിണി സതീഷിനെയും പിടിച്ചോണ്ട് വെള്ളത്തിൽ ചാടി പിന്നെ അവർ പൊങ്ങിയത് കോഴഞ്ചേരി രെജിസ്റ്റർ ആപ്പീസിലാണ് . അങ്ങനെ വളരെ പെട്ടന്ന് സതീഷ്‌ വിവാഹിതനായി .

പക്ഷെ വിധിയുടെ വിളയാട്ടം തമ്പുരാൻ സതീഷിനെ ലക്ഷ പ്രഭുവിൽ നിന്ന് പിച്ചക്കാരിനിലെക്കു കൂട്ടിക്കൊണ്ട്  പോയത് വളരെ പെട്ടന്നായിരുന്നു . സതീഷിന്റെയും കൊച്ചമ്മിണിയുടെയും  ആനന്ത തുന്തിലമായ കാലഘട്ടങ്ങൾ  വിവാഹ ജീവിതത്തിന്റെ ഏതോ ഒരു ദുർബല  നിമിഷത്തിൽ അവൻറെ   പേരിലുള്ള മുഴുവൻ സ്വത്തുക്കളും അവൾ  എഴുതി വാങ്ങി ..അതിന്റെ പിറ്റേ ദിവസം തന്നെ മുഞ്ഞക്ക് മരുന്നടിക്കാൻ വന്നവന്റെ കൂട്ടത്തിൽ അവൾ ഒളിച്ചോടി

ഫ്ലാഷ് ബാക്ക് തീർന്നു
*********************

  ഓർമ്മകളിൽ നിന്ന് യഥാർത്യത്തിലേക്ക് സതീഷ്‌  ഞെട്ടിയുണർന്നു. നിലത്ത് ചിതറി കിടന്നിരുന്ന  പൊട്ടറ്റോ ചിപ്സിന്റെ കഷ്ണങ്ങൾ പെറുക്കുന്ന ഉണ്ണിമായയെ നോക്കി അവൻ കരഞ്ഞു.

 തെറ്റ് പറ്റിപ്പോയി കുട്ടി നിന്നെയും തന്ത തമ്പുരാനെയും ഞാൻ അന്ന് ഓടിച്ച് വിട്ടില്ലായിരുന്നെങ്കിൽ എനിക്കീ ഗതി വരില്ലായിരുന്നു  .

.നീയൊന്ന് ഉറക്കെ കരഞ്ഞിരുന്നങ്കിൽ ... അവൻ വിതുമ്പി

സാരവില്ല എല്ലാം നമുക്ക് ഒന്നീന്  തുടങ്ങാം

അവൻ അവളെ ചേർത്ത്  പിടിച്ചു

ശുഭം



3 comments:

  1. ആരും വേണ്ടടാ....ഞാൻ കമന്റ് ചെയ്യുമടാ..നല്ല കഥ...നല അഭിപ്രായമാണ്..ക്ലൈമാക്സ് കരയിപ്പിച്

    ReplyDelete
  2. ഇന്നേ വരെ ആരും പറയാത്ത കഥയും കിടിലം ക്ലൈമാക്സും .. മൊയലാളി തകര്‍ത്തു..!

    ReplyDelete