കൊച്ചമ്മ സിസിലി മടച്ചേരിയുടെ മണിക്കൂറുകള്‍ നീണ്ട ശൃംഗാര സാന്ദ്രമായ സംഭാഷണങ്ങള്‍ സാറ്റലൈറ്റിന് കൈമാറി ചാര്‍ജ് തീര്‍ന്നതിനാല്‍ മൂട്ടില്‍ ചൈനയുടെ ചാര്‍ജര്‍ കുത്തി ജനല്‍ പടിയില്‍ തളര്‍ന്നിരിക്കുകയാണ് നോക്കിയാ 1100 (നോക്കി).
തേഞ്ഞ് തുടങ്ങിയ കീ പാടും, ചൈന ചാര്‍ജറിന്‍റെ അമിത ഉപയോഗം മൂലം വീര്‍ത്തു തുടങ്ങിയ കൊറിയന്‍ ബാറ്ററിയും, സ്ക്രാച്ച് വീണ പ്ളാസ്റ്റിക് ബോഡിയും ഒക്കെയാണങ്കിലും അവന്റെ കൊച്ചമ്മ സിസിലിക്ക് അവനെ ജീവനായിരുന്നു. സിസിലിയുടെ കെട്ടിയോന്‍ ഔദക്കുട്ടി അമേരിക്കയില്‍ നിന്നും കൊടുത്തയച്ച ബ്ളാക്ക് ബെറിക്ക് (ബെറി) പോലും ആ വീട്ടില്‍ രണ്ടാം സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ കാരണം സിസിലിയുടെ സകലമാന അവിഹിത ബന്ധങ്ങളുടെയും കോരിത്തരിപ്പിക്കുന്ന സംഭാഷണങ്ങള്‍ എല്ലാം നോക്കിക്ക് മനപ്പാടമായിരുന്നു
സിസിലിക്ക് ദേഷ്യം വരുമ്പോള്‍ ഉരുത്തിരിഞ്ഞു വരുന്ന പച്ച തെറികള്‍ അങ്ങ് അമേരിക്കയില്‍ മീന്‍ കച്ചവടം ചെയ്യുന്ന കെട്ടിയോന്‍ ഔദക്കുട്ടിക്ക് എത്തിച്ചുകൊടുക്കുക എന്നതുമാത്രമായിരുന്നു ബെറിയുടെ ജോലി. സുന്ദരി ആയിരുന്നു ബെറി , മെഷിന്‍ കട്ട് മറ്റാലിക് സില്‍വര്‍ ബോഡിയും തൊട്ടാല്‍ ചോര പൊടിയുന്ന ടച്ച് സ്ക്രീനും ഉണ്ണിമേരിയുടെ കണ്ണ് പോലത്തെ 5 മെഗാപിക്സല്‍ ക്യാമറയും ഒറ്റ നോട്ടത്തില്‍ ഏത് സോണി എറിക്സണും അവളുടെ മുന്നില്‍ ബാറ്ററി ഊരിവെച്ച് കീഴടങ്ങും .
അതിന്റെതായ അഹങ്കാരവും അവള്‍ക്കുണ്ടായിരുന്നു നമ്മുടെ നോക്കിയെ കാണുന്നത് തന്നെ അവള്‍ക്ക് പുച്ച്ചമായിരുന്നു മാത്രമല്ല തക്കം കിട്ടുമ്പോള്‍ ഒക്കെ ബ്ളൂടൂത്ത് ഇല്ലാത്തവനെ എന്ന് വിളിച്ച് അവള്‍ അവനെ കളിയാക്കുമായിരുന്നു തന്നോടുള്ള ബെറിയുടെ അവഗണന സഹിക്കവയ്യാതെ നോക്കി പലപ്പഴും കൊച്ചമ്മ സിസിലി മടച്ചേരിയുടെ ഹാന്‍ഡ് ബാഗില്‍ കിടന്നവന്‍ മുഖമമര്‍ത്തി കരയാറുണ്ടായിരുന്നു.
അങ്ങനെ സിസിലിയുടെ അവിഹിതവും ബെറിയുടെ പരിഹാസവും സഹിച്ച് നോക്കിയുടെ ബാറ്ററിയില്‍ ഒരുപാട് ചാര്‍ജ് കേറിയിറങ്ങിപ്പോയി. അങ്ങനെയിരിക്കെ ഒരുദിവസം സിസിലിയുടെ കയ്യില്‍ നിന്നും ബെറിയെ കളഞ്ഞുപോയി. ഒരുപാട് തേടിയിട്ടും അവളെ കണ്ടെത്തിയില്ല. തന്നെ ഒരുപാട് അപമാനിച്ചിട്ടുണ്ടങ്കിലും ബെറിയെ കാണാതായപ്പോള്‍ നോക്കിയുടെ ഇന്‍ബില്‍റ്റ് മെമ്മറിയില്‍ ഒരു വെപ്രാളവും പരവേശവും തോനിത്തുടങ്ങി . അവള്‍ വല്ല ഐ ഫോണിന്റെയും കൂടെ ഒളിച്ചോടിയോ എന്ന ആശങ്ക അവനെ അസ്വസ്ത്തനാക്കി.
കുറേനേരത്തെ തിരച്ചിലിനൊടുവില്‍ സിസിലി ബെറിയുടെ നമ്പര്‍ നോക്കിയുടെ കീപ്പാഡില്‍ ഡയല്‍ ചെയ്തു കാള്‍ ചെയ്തു. കട്ടിലിന്റെ അടിയിലെ മാറാലയില്‍ കിടന്ന് കരഞ്ഞു കലങ്ങിയ ക്യാമറ കണ്ണുമായി ബെറി വിളിച്ചുപറഞ്ഞു .ഞാന്‍ ഇവിടെ ഒണ്ടു മാഡം.
കട്ടിലിന്റെ അടിയില്‍ നിന്നും ബെറിയെ എടുത്തു സിസിലി കട്ടിലില്‍ ഇട്ടു . കൂടെ നോക്കിയേം .
ബെറിയുടെ കരഞ്ഞു കലങ്ങിയ ക്യാമറ കണ്ണുകളില്‍ മുഴുവന്‍ ചിലന്തി കൂട് കെട്ടിയിരിന്നു. നോക്കി അവന്റെ കീപ്പാട് ഊരി അവള്‍ക്കു കൊടുത്തു. ബെറി അത് വാങ്ങി ക്യാമറ തുടച്ചുകൊണ്ട് പറഞ്ഞു
ഇത്രയും സ്നേഹമുള്ള നോക്കിച്ചായനെ ആണല്ലോ ഞാന്‍ ഇത്രനാള് കളിയാക്കിയത് .ഇല്ല ഇനി ഒരിക്കലും ഞാന്‍ എന്‍റെ ബ്ളൂടൂത്ത് ഓണാക്കില്ല, എന്റെ നോക്കിച്ചായനില്ലാത്ത ബ്ളൂടൂത്ത് ഇനി എനിക്കും വേണ്ട എന്ന് പറഞ്ഞ് ബെറി അവളുടെ ബ്ളൂടൂത്ത് ഓഫാക്കി. എന്നിട്ട് അവര്‍ പരസ്പ്പരം കെട്ടിപിടിച്ചു കട്ടിലില്‍ കിടന്ന് ഉരുണ്ടു. അവര്‍ക്കിടയില്‍ അപ്രതീക്ഷിതമായി രൂപാന്തരം പ്രാപിച്ച പ്രണയ തുന്തിലതയുടെ അവിസ്മരണീയ നിമിഷങ്ങളില്‍ അവര്‍ പരിസരം മറന്നു
എന്‍റെ ബെറി ..........
എന്‍റെ നോക്കിച്ചായാ .......
ഓടിക്കൊണ്ടിരുന്ന റോള്‍സ് റോയ്സിന്റെ അടിയില്‍ നാടന്‍ പട്ടി കയറിയപോലെ അവരുടെ പ്രണയത്തിന്റെ ഇടയില്‍ സിസിലിയുടെ കെട്ടിയോന്‍ ഔദക്കുട്ടിയും കാമുകന്‍ പീ കെ സതീഷും ഒരേ സമയത്ത് ബെറിയിലും നോക്കിയിലുമായി വിളിച്ചു .
അതോന്നും അറിയാതെ പ്രണയാലിങ്കനത്തില്‍ മുഴുകിയിരുന്ന നോക്കിയും ബെറിയും പരസ്പ്പരം അവരുടെ ആന്‍സര്‍ ബട്ടണ്‍ അമര്‍ത്തി. തുടര്‍ന്ന് നടന്ന നാടകീയ മുഹൂര്‍ത്തത്തില്‍ സിസിലിയുടെ അവിഹിത ബന്ധം മറനീക്കി പുറത്തു വന്നു . സംഭവം അറിഞ്ഞപ്പോള്‍ തന്നെ കൈ കാണിച്ച് നിറുത്തിയ ആദ്യ വീമാനത്തില്‍ കയറി ഔദക്കുട്ടി നാട്ടിലേക്കു വരുന്നു എന്ന് സിസിലിക്ക് ഫാക്സ് വന്നു . എന്ത് ചെയ്യും എന്നറിയാതെ സിസിലി ഉലാത്തിക്കൊണ്ടിരുന്നു . നോക്കിയെ ഔദക്കുട്ടി കണ്ടാല്‍ ഉണ്ടാകുന്ന ആക്രമണങ്ങള്‍ ഭയന്ന് സിസിലി ക്രൂരമായ ഒരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു, തന്‍റെ എല്ലാമെല്ലാമായ നോക്കിയേ എന്നെന്നേക്കുമായി ഇല്ലാതാക്കുക
ആ ഞെട്ടിക്കുന്ന വിവരമറിഞ്ഞ് സ്വന്തം ചാര്‍ജറില്‍ കെട്ടി തൂങ്ങാന്‍ ഒരുങ്ങിയ ബെറിയെ സ്പീക്കര്‍ പൊട്ടുന്ന ചീത്ത പറഞ്ഞിട്ട് അവളുടെ കലങ്ങിയ ക്യാമറ കണ്ണ് തുടച്ച് കൊണ്ട് നോക്കി പറഞ്ഞു
പുല്ല്, ഈ ജന്മ്മം ഇങ്ങനങ്ങ് പോട്ടെ,
അടുത്ത ജന്മ്മത്തില്‍ ഞാന്‍ ടച്ച് സ്ക്രീനും ബ്ളൂടൂത്തും ജാവയും ഒക്കെയുള്ള ഒരു ഉന്നതകുലജാതനായി ജനിക്കും അന്ന് നമുക്ക് ഏതെങ്കിലും ഒരു കുലസ്ത്രീയുടെ ഹാന്‍ഡ്ബാഗില്‍ വെച്ച് ഒന്നിക്കാം.. അത്രയും പറഞ്ഞ് അവന്‍ ചാര്‍ജ് തീര്‍ന്ന് ഓഫായി . സിസിലി അവനെ എടുത്തു അവസാനമായി ചാര്‍ജ് ചെയ്യാന്‍ വെച്ചു. ചാര്‍ജ് ഉള്ളില്‍ ചെന്നപ്പോള്‍ അവന്‍ കണ്ണ് തുറന്നു എന്നിട്ട് ഗദ്ഗദം അയവിറക്കിക്കൊണ്ട് സിസിലിയോടു ചോദിച്ചു
മാഡം, എനിക്കിപ്പോ ജീവിക്കാന്‍ ഒരു ആഗ്രഹം തോനുന്നു. എന്നെ കൊല്ലാതിരിക്കാന്‍ പറ്റുവോ ?
ഇല്ലല്ലേ ?
സിസിലിയുടെ കണ്ണുകള്‍ നിറഞ്ഞു. നോക്കിയെ ചാര്‍ജറില്‍ നിന്നൂരി സ്ക്രാച് വീണ അവന്‍റെ ബോഡിയില്‍ അവര്‍ തലങ്ങും വിലങ്ങും ഉമ്മവെച്ചു എന്നിട്ട്
ടപ്പേ !!!!
നോക്കി എട്ട് പത്ത് കഷ്ണങ്ങളായി ചിതറി .
പരിശുദ്ധ പ്രണയത്തിന്റെ തീവ്രതയില്‍ നിന്ന് ഉണ്ടായ കാന്തികമണ്ഡലത്തിന്റെ കര്‍മ്മ ഫലമോ മൊബൈല്‍ ചാത്തന്മ്മാരുടെ ഉഗ്രകൊപമോ എന്നറിയില്ല നിലത്ത് വീണു ചിതറിയ നോക്കിയുടെ ബാറ്ററി തെറിച്ചു ചെന്ന് കൊണ്ടത് ബെറിയുടെ ഡിസ്പ്ളേയിലാരുന്നു
തകര്‍ന്ന ഡിസ്പ്ലേയും മരവിച്ച മെമ്മറിയുമായി ബെറി ആറ് മാസം മരണത്തോട് മല്ലടിച്ചു സര്‍വീസ് സെന്ററില്‍ കിടന്നതിനു ശേഷം മരണത്തിനു കീഴടങ്ങി
******ശുഭം ******
തകര്‍ന്ന ഡിസ്പ്ലേയും മരവിച്ച മെമ്മറിയുമായി ബെറി ആറ് മാസം മരണത്തോട് മല്ലടിച്ചു സര്‍വീസ് സെന്ററില്‍ കിടന്നതിനു ശേഷം മരണത്തിനു കീഴടങ്ങി
******ശുഭം ******

കരഞ്ഞു പോയി ... രണ്ടായിരത്തി പന്ത്രണ്ടിലെ ലൈലാ - മജ്നു ആണ് ഈ ബെറിയും നോക്കിയും !! അവര്‍ക്ക് വേണ്ടി ഭാവിയില്‍ ഏതെങ്കിലും ഐ ഫോണ്‍ കുട്ടികള്‍ ഒരു സിം- മഹല്‍ പണിയും .. ഉള്ളു കുടുക്കുന്ന ഉദാത്ത പ്രണയത്തിന്റെ ഉത്തമ ഉദാഹരണങ്ങളായി അവര്‍ ഈ ത്രീ ജെ സ്പെക്ട്രം നിറഞ്ഞു നില്‍ക്കും .. ടു ഡു ടൂ ഡു ... ടു ഡു ടൂ ഡു .. ടു ഡു ടൂ ഡു ടു [ നോക്കിയാ ടൂണ്‍]]]]
ReplyDeleteഎന്റെ ഐഏഎസ് പോയ അന്ന് കരഞ്ഞതിൽ പിന്നെ ഈ പോസ്റ്റ് വായിച്ചാണ് നന്നായി ഒന്നു കരയാൻ പറ്റിയത്...പ്രമാണങ്ങൾ പലാഴി പ്രമാണങ്ങൾ...
ReplyDeleteസൂപ്പർ ആശയവും അതിനൊത്ത എഴുത്തും ..നന്നായിട്ടൊണ്ട്..
sooppper.... awesome..
ReplyDeleteഎടാ ഉവ്വേ?
ReplyDeleteനീയെന്തിനാ ഇങ്ങനെ നിരാശാ കഥകള്‍ എഴുതുന്നത്?
എന്തരായാലും നിനക്ക് അഫിവാധ്യങ്ങള്‍. സംഭവം തകര്‍ത്തു ടാ :)