രണ്ടായിരത്തി എട്ട് സെപ്റ്റംബര്‍ പതിനേഴ് പകല്‍ പന്ത്രണ്ടുമണി. കിണര്‍ കുഴിച്ചാല്‍ ക്രൂഡോയില്‍ കിട്ടുന്ന മരുഭൂമിയുടെ നെഞ്ചത്ത് തകര പാട്ടയും കുറച്ചു ഹോളോബ്രിക്സ് കട്ടയും ആവിശ്യത്തിന് സിമെന്റും നിറയെ കളര്‍ ഗ്ളാസുകളും കൊണ്ട് പണിതുയര്‍ത്തിയ മനോഹരമായ ആപ്പീസ് . അപ്പീസിനുള്ളില്‍ ഓര്‍ക്കൂട്ടില്‍ സ്ക്രാപ്പുകള്‍ അയച്ച് തളര്‍ന്നതിന്റെ ക്ഷീണം അകറ്റാന്‍ ഒരു പീസ് കുപ്പൂസുമായ് മല്‍പ്പിടുത്തം നടത്തുന്ന ഒരു നിഷ്ക്കളങ്ക യുവാവ് . ആറടി മൂനാല് ഇഞ്ച് പൊക്കം, ബലിക്കാക്കയെ ചാരത്തില്‍ മുക്കിയെടുത്തത് പോലുള്ള നിറം, എണ്‍പത് കിലോ തൂക്കം, വീതിയുള്ള ബെല്‍റ്റ് , തല നിറച്ച് ഹിമാമി നവരത്ന ഓയില്‍ (ടണ്ടാ ടണ്ടാ കൂള്‍ കൂള്‍ ) മൊത്തത്തില്‍ പറഞ്ഞാല്‍ പവര്‍കെട്ട് സമയത്ത് പാലമരത്തില്‍ നിന്ന് ഇറങ്ങിവന്ന ഗന്ധര്‍വന്‍ ആ ഗന്ധര്‍വ്വന്‍ മറ്റാരും അല്ല ഞാന്‍ തന്നെ!! എന്നെക്കുറിച്ച് വര്‍ണ്ണിച്ചു തുടങ്ങിയാല്‍ ഇങ്ങനെയാണ് പിന്നെ പിടിച്ചാ കിട്ടുകേല.. കലാബോധം ഇല്ലാതെ പണിത സ്വര്‍ണ്ണ ഗോപുര കൂതറ ശില്‍പ്പം.
ങാ!! (ഗദ്ഗദം)
അത് പോട്ട്. അപ്പൊ പറഞ്ഞു വന്നത് ഓര്‍ക്കൂട്ട്. സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ ആദ്യ പാഠങ്ങള്‍ പിച്ചവെച്ചു പഠിച്ച പുണ്യഭൂമി, സ്ക്രാപ്പും ട്രസ്റ്റിമോണിയലും ഇട്ട് ഉരുട്ടി കളിച്ച ഗൂഗിളിന്റെ പുറമ്പോക്ക് ഭൂമി. മേല്‍പ്പറഞ്ഞ കുപ്പൂസ് പച്ചവെള്ളവും ചേര്‍ത്തു അലക്കിയിട്ട് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ഓര്‍ക്കൂട്ടില്‍ ലോഗിന്‍ ചെയ്തു. പതിവ് പോലെ പലരുടെയും പ്രൊഫൈലുകള്‍ കയറി ഇറങ്ങി അമ്മാ വല്ലോം തരണേ എന്ന് അപേക്ഷിച്ച് തുടങ്ങി. അപ്രതീക്ഷിതമായി എന്റെ കണ്ണുകള്‍ സോഡാ ഗ്ളാസിനിടയില്‍ക്കൂടി ഒരു പ്രൊഫൈലില്‍ ഉടക്കി .
മനോഹരമായ പ്രൊഫൈല്‍ ചിത്രം. അരണ്ട വെളിച്ചത്തില്‍ മരച്ചില്ലയില്‍ വിഷണ്ണയായിരിക്കുന്ന ഇരിക്കുന്ന രാജകുമാരിയുടെ ചിത്രം. ഒന്നേ നോക്കിയുള്ളൂ അടുത്ത നോട്ടത്തിന് മുന്‍പ് ഫ്രെണ്ട് റിക്വസ്റ്റ് കൈവിട്ട് പോയിരുന്നു .
അവളുടെ പ്രൊഫൈലില്‍ കയറി അതിലെ ഓരോ അരിയും ഞാന്‍ അരിച്ചു പെറുക്കി . എബൌട്ട് മീയും പിന്നെ അല്ലറ ചില്ലറ അടിസ്ത്താന രേഖകളും അല്ലാതെ വേറെ ഒന്നും അതിലില്ല. അവളുടെ എബൌട്ട് മീയില്‍ ഒരു പാരഗ്രാഫ് കട്ട ഇംഗ്ലീഷില്‍ എഴുതി തള്ളിയിരിക്കുന്നു ! .പണ്ടെങ്ങോ പഠിച്ച ബുക്കര്‍ ടീ വാഷിഗ്ടണിനെ മനസ്സില്‍ ദ്യാനിച്ചു വായിച്ചു തുടങ്ങി . വായിച്ചു തീര്‍ന്ന കിതപ്പ് മാറും മുന്‍പേ മനസിലായി ഇവള്‍ ഏതോ ബുദ്ധിജീവി ക്ണാപ്പന് വിധിച്ചിട്ടുള്ളവാളാണ് നുമക്ക് പറ്റുകേല . നുമ്മടെ എബൌട്ട് മീ ഒക്കെ ദാണ്ടെ ഇത്രേ ഒള്ളു .
"""നല്ലവനാ, വീട്ടില്‍ എല്ലാര്‍ക്കും നല്ല അഭിപ്രായമാ """
അങ്ങനെ അവളുടെ പ്രൊഫൈലില്‍ നിന്ന് ഇറങ്ങി വീണ്ടും കളര്‍ തേടി അലഞ്ഞു. ഒരു പെണ്ണ് ഒരു സ്ക്രാപ് എനിക്ക് അയച്ച് കണ്ടിട്ട് മരിക്കണം എന്നതായിരുന്നു അന്നൊക്കെ എന്റെ അന്ത്യാഭിലാഷം. ഒടുക്കം ഗത്യന്തരമില്ലാതെ ഈ സങ്കടാവസ്ത്തക്ക് ഒരു പ്രതിവിധി തേടി മനോരമയിലെ മനശാസ്ത്രജ്ഞന് കത്ത് എഴുതാന്‍ തുടങ്ങിയപ്പോളാണ് ആ അത്ഭുതം സംഭവിച്ചത് .
നീണ്ട നാല് ദിവസത്തെ ഇടവേളക്ക് ശേഷം മരക്കൊമ്പില്‍ ഇരുന്ന രാജകുമാരി രാജയോഗവുമായി എന്റെ റിക്വസ്റ്റ് അപ്രൂവ് ചെയ്തുക്കൊണ്ട് ഊട്ടിയില്‍ വന്നിറങ്ങിയിരിക്കുന്നു. ചിരിക്കണോ കരയണോ കീ ബോര്‍ഡ് എടുത്തു ഗിത്താര്‍ വായിക്കണോ എന്നറിയാന്‍ വയ്യാതെ ഒരു പ്രത്യേകതരം സൈക്കിക് വൈബ്രേഷന്‍റെ അവസ്ഥാ വെതിയാനങ്ങളില്‍ കൂടി സഞ്ചരിക്കുകയായിരുന്നു ഞാന്‍
പെട്ടന്ന് ബോസ് അറബി വന്ന് ""അന്ത ഹറാമി മാഫി ഷുഗുള്‍ കുല്ലു ബറാ "" അതായത് "പണിയെടുക്കാതെ വാ പൊളിച്ചിരുന്നാ പിടിച്ചു പുറത്താക്കും റാസ്ക്കോലെ" എന്ന് പറഞ്ഞപ്പോള്‍ ആണ് ഞാന്‍ ഊട്ടിയുടെ ശീതളിമയില്‍ നിന്ന് സൌദി അറേബ്യയിലെ മണലാരണ്യത്തിലേക്ക് ഇറങ്ങി വന്നത് . പോടാ പന്നി എന്ന് മനസ്സില്‍ പറഞ്ഞിട്ട് സാര്‍ ദിസ് സിസ്റ്റം ഈസ് ഔട്ട് കംപ്ളീറ്റ്ലി എന്നൊക്കെ പറഞ്ഞു തടിയൂരി.
മനസ്സ് ഒന്ന് ശാന്തമായപ്പോള്‍ എങ്ങനെ അവളോട് കയറി മുട്ടും എന്നതായി ചിന്ത . മുന്‍പരിചയമില്ലാത്തതിനാല്‍ ഏതൊരു ഓര്‍കൂട്ട് പൂവാലനും സഞ്ചരിക്കാത്ത സാങ്കല്‍പ്പിക പരിചയപ്പെടലുകള്‍ ഒക്കെ മനസ്സില്‍ ഒരായിരംവട്ടം നടത്തി നോക്കി . ഒടുക്കം പണ്ടെങ്ങോ വായിച്ച മനോരമയിലെ ഹവ്വാ ബീച്ച് മനസ്സില്‍ ദ്യാനിച്ചു കൊടുത്ത് അവള്‍ക്കിട്ട് ഒരു ഹായ് .
പക്ഷെ റിപ്ളെ... അത് കിട്ടിയില്ല!
പ്രതികരണം ഇല്ലാതെ കടന്നുപോകുന്ന ഓരോ മിനിറ്റുകള്‍ മാസങ്ങളായി തോനിത്തുടങ്ങി, ഭൂലോളത്തിന്റെ സ്പന്തനം ചാറ്റില്‍ ആണ് എന്ന് ഞാന്‍ വേദനയോടെ മനസിലാക്കി. പുല്ല് വേണ്ടായിരുന്നു എന്ന് മനസ്സ് മന്ത്രിച്ചു. പക്ഷെ ജന്മ്മനാ ധീരനായ ഞാന്‍ വിട്ടുകൊടുക്കാന്‍ തയാറായില്ല .തറ ആകാന്‍ തന്നെ തീരുമാനിച്ചു രണ്ടും കല്‍പ്പിച്ചു ചോദിച്ചു
കുട്ടിക്ക് പൊറോട്ട വേണോ പൊറോട്ട ?
അധികം വൈകിയില്ല, മറുപടി വന്നു ..
വാട്ട് ?
അതായത് ഈ മൈദ ഒക്കെ കുഴച്ച വളരെ ശാസ്ത്രീയമായി ഉണ്ടാക്കി എടുക്കുന്ന, താഴെ അടിച്ചാല്‍ പൊട്ടാത്ത സാധനം ഇല്ലേ അത്
മറുപടി മോണ കാട്ടിയുള്ള ഒരു സ്മൈലി :)
തുടങ്ങി കിട്ടിയാല്‍ പിന്നെ വെച്ചടി വെച്ചടി കയറി പോകുന്ന ഞാന്‍ അന്ന് രണ്ട് മണിക്കൂര്‍ റസ്റ്റ് ഇല്ലാതെ അവളോട് ചാറ്റി . നീണ്ട രണ്ടു മണിക്കൂര്‍ എന്റെ കത്തിയടി സഹിച്ച അവളില്‍ നിന്ന് വരരുതേ എന്ന് പ്രതീക്ഷിച്ച ഡയലോഗ് ചാറ്റ് വിന്‍ഡോ നടുക്കികൊണ്ട് എന്റെ മുന്നില്‍ വന്നു നിന്നു
നിങ്ങക്ക് അവിടെ പണി ഒന്നും ഇല്ലേ .ഞാന്‍ പോവാ
ഡിം !!!
പിന്നെ ഒരു അനക്കോം ഇല്ല ..
അല്ലേലും കണ്ണില്‍ ചോര ഇല്ലാത്ത ഇവളുമാര് അത്രേം നേരോം നമ്മുടെ കത്തി കേട്ട് ചിരിച്ചിട്ട് ക്ലൈമാക്സ് കൊണ്ട് കഥപ്പടം ആക്കിയെ പോകൂ ..അത് ചാറ്റ് ഭഗവതി അവര്‍ക്ക് അനുഗ്രഹിച്ചു കൊടുത്തിരിക്കുന്ന വരമാണ്
പുല്ല് ഒള്ളതാട്ടെന്നു കരുതി അവളുടെ അടുത്ത വരവും കാത്ത് ചാറ്റ് പടിയില്‍ വിദൂരതയിലേക്ക് നോക്കി ഇരുന്നു. ഇടയ്ക്കു അളിയോ എന്ന് വിളിച്ചു പലരും വരുന്നുണ്ട് ..ഒന്ന് എണീറ്റ് പോയെടാ ഉവ്വേന് പറഞ്ഞു അവറ്റകളെ നിഷ്ട്ടൂരം പറഞ്ഞയച്ചു .
ഒടുവില്‍ ഞാന്‍ പ്രതീക്ഷിച്ചത് പോലെ സംഭവിച്ചു അവള്‍ ഇങ്ങോട്ട് തന്നെ വന്നു മുട്ടി. കഴിഞ്ഞ ദിവസത്തെപ്പോലെ അത്ര സിമ്പിള്‍ അല്ല അവള്‍ ഇന്ന് ..നിന്നെ ഇന്നലെ രാത്രി സായിപ്പ് കടിച്ചോടി എന്ന് ചോദിക്കണ്ടി വന്നു, അതുപോലെ കട്ട ഇംഗ്ലീഷ് . ഇന്നലെ പൊറോട്ടയുടെ കൂടെ മത്തിക്കറിയ ഇഷ്ട്ടം എന്ന് പറഞ്ഞവള്‍ ഇന്ന് ബര്‍ഗറും കെന്റക്കി ചിക്കനും മാത്രമേ കഴിക്കുന്നുള്ളൂ . പള്ളിക്കൂടത്തില്‍ വിട്ടപ്പോ സിപ്പപ്പും മേടിച്ചു തിന്നു തേരാപ്പാരാ നടന്നു മാവേല്‍ എറിഞ്ഞ നശിച്ചകാലം ആ ചാറ്റിന്റെ ഇടക്ക് അറിയാതെ ഓര്‍മ്മ വന്നു
കയ്യില്‍ ഉണ്ടായിരുന്ന ഇംഗ്ലീഷ് ഭാഷയുടെ നെല്ലിപ്പലകയില്‍ നിന്നുകൊണ്ട് ഒരിറ്റു മലയാളത്തിനായി ഞാന്‍ മരണത്തോട് മല്ലിട്ടു ചാകാറായപ്പോള്‍ രണ്ടും നിശ്ചയിച്ചു ഞാന്‍ അവളോട് ചോദിച്ചു ഇന്നലെ ആരാ എന്നോട് ചാറ്റ് ചെയ്തെ ?
ദാറ്റ് വാസ് മൈ ഹസ്‌ബന്‍ഡ് !!
നന്ദി നമസ്ക്കാരം
ഈ ട്രാജഡി ത്രില്ലറിലെ കഥാപാത്രങ്ങള്‍ക്ക് ഇപ്പോള്‍ ഓര്‍കൂട്ടില്‍ ജീവിച്ചിരിക്കുന്നവരുമായോ
മരിച്ച്ചവരുമായോ യാതൊരു ബന്ധവുമില്ല പക്ഷെ ഫേസ്ബുക്കില്‍ ജീവിച്ചിരിപ്പുണ്ടാവാം ..ബീ കെയര്‍ഫുള്‍
***!!!!!!***
കൊള്ളാം...
ReplyDeleterating 6/10.. :D
നന്ദി പ്രിന്‍സി ഒരായിരം നന്ദി
Deleteഹ്ഹ്ഹ്ഹ് ..എന്നാ എഴുത്താ ഇത് ..ഒരു രക്ഷയും ഇല്ല ...എന്‍റെ റേറ്റിംഗ് 8.9/10
ReplyDeleteഅളിയാ പൊളന്ന് തള്ളീ.കൊള്ളാം...
ReplyDeleteഅക്ഷരം ശരി ആക്ക്.... കൊള്ളാം കേട്ടോ.... ഫോളോവേഴ്സ് ഗാഡ്ജെറ്റ് എവിടെ? ഒന്ന് ഫോളോ അടിക്കാന...
ReplyDeleteഎടാ ഉവ്വേ നിന്നെപ്പോലുള്ള പരിഷ്ക്കാരികള്‍ക്ക് ലൈക് അടിക്കാനാ തോനെ ഡോളര്‍ എണ്ണിക്കൊടുത്ത് ലൈക് അടി മിഷ്യന്‍ ഒക്കെ സൈഡില്‍ മേടിച്ചു വെച്ചിരിക്കുന്നെ... പിന്നെ ഈ പോസ്റ്റിന് മുകളില്‍ ഒരേക്കര്‍ പുറംപോക്ക് ഭൂമി ഫോളോ ചെയ്യുന്നവര്‍ക്ക് കുടില്‍ കെട്ടി താമസിക്കാനായി മേടിച്ചിട്ടിട്ടുണ്ട്
Deleteലൈക് അടിച്ചു.... ജോയിന്‍ ചെയ്തു.... ഇത് കൊണ്ടുപോയി പോസ്റ്റും ചെയ്തു
Deletegud..keep moving..:)
ReplyDeleteഞാന്‍ പഠിച്ച മലയാളം വെച്ച് നോക്കുമ്പോള്‍ വലിയ അക്ഷരതെറ്റുകള്‍ ഒന്നും തോനുന്നില്ല ..
ReplyDeleteഎന്തായാലും അടുത്ത തവണ ഏതേലും പണി അറിയാവുന്ന വര്‍ക്ഷോപ്പില്‍ കാണിച്ചിട്ട് പോസ്റ്റാട്ടാ :)
എന്നാലും നീ അടിച്ച പഞ്ചാര രണ്ടു മണിക്കൂര്‍ ആസ്വദിച്ച അവള്‍ടെ ഫര്ത്താവ് കിടിലം...
ReplyDeleteഎന്താണേലും പട്ടത്തിന്റെ ഭൂതം നിന്നെ വിട്ടൊഴിഞ്ഞെന്നു തോന്നുന്നു...:)
This comment has been removed by the author.
ReplyDeleteജി ഹ ഹ ഹ.. ഓര്‍കൂട്ടില്‍ ആ കൊച്ചിന്റെ പ്രൊഫൈലില്‍ പോസ്റ്മോര്‍ ട്ടം നടത്തിയപ്പോ റിലേഷന്‍ ഷിപ് സ്റ്റേയിട്ടസ് നോക്കി ഇല്ലായോ പാലു ചേട്ടാ..
ReplyDeleteകൊള്ളാം മറ്റ് ക്ലീഷേ പോസ്റ്റുകളിൽ നിന്ന് തികച്ചും വ്യത്യസ്ഥം...ഞാൻ സമ്പുഷ്ടനായിരിക്കുന്നു..ഈ ലൈൻ പിടിച്ച് അങ്ങ് എഴുതികോ ..വളരെ നന്നായിട്ടുണ്ട്:...ഇനി ഞാൻ ക്ഷേത്രം വരെ ഒന്ന് പോയിട്ട് വരാം...
ReplyDeleteചിരിപ്പിച്ചു കൊല്ലാൻ കൊട്ടേഷനെടുത്ത അടുത്ത എഴുത്തുകാരനെ കൂടി കണ്ടു കിട്ടി
ReplyDeleteമനോഹരമായ രചന ആശംസകൾ
http://ilapozhikkal.co.cc
ഈ ട്രാജഡി ത്രില്ലറിലെ കഥാപാത്രങ്ങള്‍ക്ക് ഇപ്പോള്‍ ഓര്‍കൂട്ടില്‍ ജീവിച്ചിരിക്കുന്നവരുമായോ
ReplyDeleteമരിച്ച്ചവരുമായോ യാതൊരു ബന്ധവുമില്ല പക്ഷെ ഫേസ്ബുക്കില്‍ ജീവിച്ചിരിപ്പുണ്ടാവാം ..ബീ കെയര്‍ഫുള്‍
ഹാവൂ ഈ കുറിപ്പവസാനം ഇല്ലായിരുന്നെങ്കിൽ ഞാനെന്നെത്തന്നെ സംശയിച്ച് പണ്ടാറമടങ്ങുമായിരുന്നു. വായിക്കാൻ അരക്കഴഞ്ചേ ഉള്ളൂ,അതിൽ മുക്കാൽക്കഴഞ്ചും അക്ഷരപ്പിശാചുകൾ ആണല്ലോ കൂട്ടുകാരീ ? ഒന്നു സാധാരണ വായന നടത്തിയപ്പോഴേക്കും എട്ട് ഒൻപതെണ്ണം കണ്ണിൽ കുടുങ്ങി. ഒന്ന് ശ്രദ്ധിക്കൂ ട്ടോ.
രസമുണ്ട്. ആ ഗ്യാരണ്ടീല് ള്ള സംഭവൊന്നൂം ഇല്ല്യാ, പക്ഷെ കൊള്ളാം. ആശംസകൾ.
നല്ല ചിരി സമ്മാനിച്ച പോസ്റ്റ് ന്നു മാത്രമല്ല എന്നെ പ്പോലെ ഉള്ള ഓണ്‍ ലൈന്‍ കിളിപിടുത്ത കിളവ കാല്‍മുകന്മാര്‍ക്ക് ഒരു മുക്കാല്‍ മുന്നറിയിപ്പും കൊള്ളാം സന്തോസായി ഗോപ്യേട്ടാ
ReplyDeleteനന്നായിരിക്കുന്നു .......തിരയുടെ ആശംസകള്‍
ReplyDeleteഹഹ്ഹഹ
ReplyDeleteകലക്കി
ഇത് ഇന്നും തുടരുന്നുണ്ട്
ചിരിയടക്കാന്‍ വയ്യ. നന്നായിരിക്കുന്നു. ആശംസകള്‍.
ReplyDeleteകൊള്ളാം,മ്മടെ ജാതിയില്‍ പെട്ട ഇനമാണല്ലേ ?
ReplyDeleteനന്നായിരിക്കുന്നു. ആശംസകള്‍.... ഓണ്‍ലൈന്‍ ജീവികള്‍ക്ക് ഇതൊരു സന്ദേശവുമാകട്ടേ....
ReplyDeleteഹ്മം... നന്ദി നമസ്ക്കാരം :)
ReplyDeleteകൊലവെറി,കൊള്ളാം
ReplyDeleteസരസമായി പറഞ്ഞിരിക്കുന്നു... ദീപ്തിയുടെ ശൈലിയുമായി നല്ല സാമ്യം... :)
ReplyDeleteആസംസകൾ
ഹരം പിടിപ്പിച്ചു ,ആശംസകള്‍
ReplyDelete