Jul 8, 2012

ദി പോക്രോം ഡിസാസ്റ്റര്‍

സുമേഷും ക്ലാരയും ( ഒരു ഫയര്‍ ചിത്രം )

രാത്രിയുടെ അന്ത്യ യാമങ്ങളിലേതോ അലസമായി പാഞ്ഞ് പോയ നാഷണല്‍ പെര്‍മിറ്റ്‌ ലോറിക്കടിയില്‍ പെട്ട് ചതഞ്ഞു പോയ പ്രിയതമ ക്ലാര തവളയുടെ ഓര്‍മ്മക്കായ് പ്രിയതമന്‍ സുമേഷ് തവള എഴുതുന്നത്‌ .. ദി പോക്രോം ഡിസാസ്റ്റര്‍

മുണ്ടക്കല്‍ ശശി പെരിച്ചാഴിയുടെ മൂത്തമോള്‍ മുണ്ടക്കല്‍ വിലാസിനിയുടെ കല്യാണ റിസപ്ഷനില്‍ കാബറെ കളിക്കുമ്പോള്‍ ആണ് ഞാന്‍ അവളെ ആദ്യം കാണുന്നത് ..കുട്ടനാടന്‍ പാട ശേഖരങ്ങളില്‍ നളന്നുവരെ ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരി. പായിപ്പാട് പുഞ്ചയിലെ ജോസേട്ടന്റെ മോള് അങ്ങനവാടിയില്‍ ഓന്ത് കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ പോന മാക്രി സിസിലി ഒന്നും ക്ലാരയുടെ കാലേല്‍ കെട്ടാന്‍ കൊള്ളൂല്ല.. പണ്ട് മണിയന്‍ എലി പട്ടണത്തില്‍ പോയപ്പോള്‍ തേങ്ങ കഷ്ണം പൊതിഞ്ഞ് കൊണ്ട് വന്ന നാനയുടെ നടുക്കത്തെ പേജിലെ നയന്‍‌താര പോലും ക്ലാരയുടെ മൂക്കേല്‍ തോടൂല്ലാ. 

നാലു മണിക്കൂര്‍ തുടര്‍ച്ചയായി പാട്ടുകാരന്‍ ജാസി കീരിയുടെ പാട്ടിനൊത്ത് കാബറെ കളിച്ചു അവശയായ എന്റെ ക്ലാര അപ്രതീക്ഷിതമായി ബോധ രഹിതയായി നിലം പതിച്ചു ..അത് കണ്ടു നിന്ന എന്റെ കണ്ണില്‍ ഇരുട്ട് കയറുന്നപോലെ തോനി പക്ഷെ ഞാന്‍ തളര്‍ന്നില്ല . തൊട്ടപ്പുറത്ത് നെല്‍ കതിരില്‍ വിശ്രമിക്കുകയായിരുന്ന ദില്‍ഷന്‍ ചീവീടിനെ ഒറ്റ ചാട്ടത്തിനു പിടിച്ചു കൊണ്ട് ഞാന്‍ ക്ലാരയുടെ അടുത്തേക്ക്‌ പാഞ്ഞു..ഞാന്‍ ഒന്നേ വിളിച്ചുള്ളൂ അവള്‍ ചാടി എണീറ്റ്‌ സുമെഷേട്ടാനു പറഞ്ഞു കെട്ടി പിടിച്ചു.. ഞാന്‍ ദില്‍ഷന്‍ ചീവീടിനെ അവള്‍ക്കു കൊടുത്ത് ..അവള്‍ തെല്ലൊരു നാണത്തോടെ ദില്‍ഷനെ നുണഞ്ഞിറക്കി ..

പിന്നെ സിരകളില്‍ ഫാന്കും മസ്ത്തിഷ്ക്കത്തില്‍ പ്രണയവുമായി ഞാനും ക്ലാരയും കുട്ടനാടന്‍ പുഞ്ചപ്പാടങ്ങള്‍ തോറും ചാടി നടന്നു ..

ഒരു ദിവസം രാത്രി ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്നു ക്ലാര അലറി .. ആലപ്പുഴ കനാലിന്റെ കരയില്‍ താമസിക്കുന്ന അവളുടെ അമ്മായി ബിയാട്രീസിനെ ബീരാന്‍ പാമ്പ് പിടിച്ചു എന്ന് അവള്‍ സ്വപ്നം കണ്ടു ..അമ്മായിയെ ഇപ്പം കാണണം എന്ന് അവള്‍ വാശി പിടിച്ചു കരഞ്ഞു ..രാത്രി ആയതു കൊണ്ട് ഞാന്‍ എതിര്‍ത്തു നാളെ പോകാം എന്ന് കഴിവതും പറഞ്ഞു..അവള്‍ കാലു കൊണ്ട് എന്റെ വായില്‍ ചെളി വാരി എറിഞ്ഞിട്ട് ഓടി ..ഞാന്‍ പിറകെ ഓടി .വരമ്പ് കഴിഞ്ഞു നാഷണല്‍ ഹൈവേ ..ഞാന്‍ പിന്നില്‍ നിന്ന് വിളിച്ചു പറഞ്ഞു..... ക്ലാരെ ലോറി ...ക്ലാരെ ലോറി.... 

പ്ലക്ക് എന്ന ഒരു ശബ്ദത്തോടെ ക്ലാര പടമായി !!!

ഞാന്‍ അലറി കരഞ്ഞു ബീപ് ! മോളെ നിന്നോട് പറഞ്ഞതല്ലേ ക്ലാരെ ലോറി ...ക്ലാരെ ലോറിന് .... ..കേട്ടില്ല പട്ടി ചെറ്റ....

പന്നെ അവളുടെ ഓര്‍മകളും മാധലസമായ ആ കണ്ണുകളും ഓര്‍ത്ത്‌ വരമ്പത്ത് മാനം നോക്കി കിടന്നു കാലം ഒരുപാട് തള്ളി നീക്കി അങ്ങനെയിരിക്കെ മുണ്ടക്കല്‍ ശശി പെരിച്ചാഴിയുടെ ഇളയമോള്‍ടെ കല്യാണം ..അതെ കാബറെ... ക്ലാരയുടെ സ്ഥാനത്ത് അവളുടെ അനിയത്തി സ്റ്റെല്ലയാണ് അരങ്ങത്ത്

വീണ്ടും ലഡു 

ശുഭം

11 comments:

  1. പോരാ........

    ReplyDelete
  2. "പ്ലക്ക് എന്ന ഒരു ശബ്ദത്തോടെ ക്ലാര പടമായി !!!"

    ഹത് കലക്കി...

    ReplyDelete
  3. ദുന്യതയുടെ കരാളഹസ്തങ്ങളിൽ ഒരിറ്റു ചാരായത്തിനായിക്കേഴുന്ന പോമറേനിയൻ ഒട്ടകങ്ങളുടെ അകിടിൽ നിന്നും ചുരത്തിയെടുത്ത കാവ്യാത്മകമായ ഒരു തുണ്ട്കഥ,..

    ReplyDelete
  4. പോക്രോം പോക്രോം ഹിറ്റ്‌...... ..######################

    ReplyDelete
  5. കുട്ടനാടന്‍ പാട ശേഖരങ്ങളില്‍ നളന്നുവരെ ഞാന്‍
    പഠിപ്പിക്കാന്‍ പോന മാക്രി സിസിലി
    ഇരുട്ട് കയറുന്നപോലെ തോനി
    ...ക്ലാരെ ലോറിന് ...

    ഇതെല്ലാം സഹിക്കാം മദാലസയെ ‘മാധലസ‘യാക്കാൻ എങ്ങനേണ്ണാ നിങ്ങക്ക് തോന്നിയത്

    ReplyDelete
  6. തികച്ചും നീതിയുക്തായ ജന്തു അപരാധങ്ങള്‍ അതും എന്റെ ഏറ്റവും അടുത്ത സുഹൃത്ത്‌ ശ്രീ സുമേഷിന്റെ പേരില്‍ പടച്ചു വിട്ട താങ്കള്‍ ഇതിനു ശ്രീമതി മേനകാ ഗാന്ധിയുടെ അടുത്ത ഇരയാണ് സൂക്ഷിക്കുക. മേലാല്‍ ഇമ്മാതിരി സാധു ജീവികളെ താങ്കളുടെ വിരോധാഭാസങ്ങള്‍ക്ക് പാത്രമാക്കിയാല്‍ അതിനുള്ള ശിക്ഷ അതി കഠിനമായിരിക്കുമെന്നു ഓര്‍ക്കുക. പിന്നെന്ന് സംഗതി പോരാ... :)

    ReplyDelete
  7. ഹ ഹ ഇത് ആദ്യം വായിച്ചപ്പോള്‍ ചിരിച്ചു ചിരിച്ചെന്റെ കിഡ്നി ഉളുക്കിപ്പോയണ്ണാ .....പാലാഴി റോക്സ് ....

    ReplyDelete
  8. ദ്രോഹീ,അറിയാണ്ടാണെങ്കിലും തനിക്ക് ഈ ഒറ്റപ്പേരോ കിട്ടിയൊള്ളോ...പുഞ്ചപ്പാടം ജോസെന്ന് പറഞ്ഞ വേറൊരു കക്ഷീം കൂടൊണ്ട്....... ഭാവനയും അവതരണവും കൊള്ളാം ....

    ReplyDelete
  9. ഈ ഡിസാസ്ടര്‍ ഇഷ്ട്ടായി ....
    തുടര്‍ന്നും ഡിസാസ്ടറുകള്‍ ഒന്നൊന്നായി പോന്നോട്ടെ !!!!

    ReplyDelete
  10. സംഭവം കലക്കി....... ക്ലാരയും ബിയാട്രിസും തൂവാനതുംബികളെ ഓര്‍മിപ്പിച്ചു........ ഇഷ്ടായി......

    ReplyDelete