Mar 21, 2012

പൊടി മീശക്കാരന്‍ പിലാത്തോസ്

യേശുവിനെ ക്രൂശിലേറ്റുന്നതിനെ എതിര്‍ത്ത മിസിസ് പിലാത്തോസിനെ അതിക്രൂരമായി വാരിയിട്ടിടിക്കുകയായിരുന്നു പിലാത്തോസ്,   പെട്ടന്ന് എവിടെ നിന്നോ കുറെ വെള്ളം പിലാത്തോസിന്റെ  തലവഴി വീണു  ..മൂക്കില്‍ കേറിയ വെള്ളം അലക്ഷ്യമായി പിഴിഞ്ഞെറിഞ്ഞിട്ട്‌ കണ്ണ് തുറക്കുമ്പോള്‍ പിലാത്തോസ് കാണുന്നത് സ്റ്റീല്‍ പാത്രവും കയ്യിലേന്തി നില്‍ക്കുന്ന പിലാത്തോസിന്റെ അമ്മയെ ആണ് ..  

പിലാത്തോസ്  ചോദിച്ചു, ഇത്ര പെട്ടന്ന് നേരം വെളുത്തോ  ?..

നിന്‍റെ അച്ഛന്‍ ദോണ്ടേ പുറത്തിരുന്നു പേപ്പര്‍ വായിക്കുന്നു ചെന്ന് ചോദിക്ക് ..!!

ഓഹോ.. അതിനിടക്ക് ഇത് പത്രത്തിലും വന്നോ,  ഈ പത്രക്കാരെക്കൊണ്ട് തോറ്റു.

രാത്രി കിടക്കാന്‍നേരം  യൂടൂബില്‍ കണ്ട വീഡിയോയിലെ സുവിശേഷ പ്രാസംഗികന്‍ ഇപ്പളും മൈക്കുമെന്തി  ലാപ്ടോപ്പില്‍ നില്‍പ്പുണ്ട്...ഇവനൊന്നും ഉറക്കോം ഇല്ലേ മനുഷ്യനെ വെറുതെ വേണ്ടാത്ത സ്വപ്നം കാണിക്കാനക്കൊണ്ട്...ഞാന്‍ ലാപ്ടോപ്‌ ഓഫ്‌ ചെയ്ത്  വെച്ചിട്ട് ബ്രെഷുമായി പുറത്തേക്കിറങ്ങി. റോഡില്‍ കൂടി സ്കൂളില്‍ പോകുന്ന പെണ്‍കുട്ടികളെ പല്ല്  തേക്കുന്നത് എങ്ങനെ എന്ന് കാണിച്ചു കൊടുക്കുന്നത് എന്‍റെ ദിനചര്യകളുടെ ഭാഗമാണ് . അങ്ങനെ സാമൂഹികസേവനം ചെയ്തുകൊണ്ട് നിന്ന ഞാന്‍ എടാ ഉവ്വേ  എന്ന വിളികേട്ട് തിരിഞ്ഞുനോക്കി 

പുല്ല് ദാ നില്‍ക്കുന്നു അടുത്ത മാരണം ..അയല്‍ക്കാരനും കൂട്ടുകാരനും സര്‍വ്വോപരി  ജന്മ്മനാ സിക്സ് പാക്ക് ഒള്ളവനുമായ  പീ കെ സതീഷ്‌ ..രാവിലെ ജിമ്മില്‍ പോയി ഇരുമ്പ് പൊക്കി ഉണ്ടാക്കിയ മസിലുമായി വിരിഞ്ഞു നില്‍ക്കുന്നു ....ഇരുമ്പ്‌ പോക്കിയത് പോരാനിട്ടാവും മുള്ള് വേലിയുടെ പകുതി ഒടിഞ്ഞ കല്ല്‌ ഒരെണ്ണം  അവന്റെ കയ്യില്‍ ഇരുപ്പുണ്ട്‌ .  ഡാ അളിയാ ഒന്ന് ഇങ്ങോട്ട്  ഓടി വന്നെ എന്നും പറഞ്ഞ് അവന്‍ എന്നെ  വിളിച്ചു . എന്തോ പന്തികേട്‌ ഒണ്ട് കാരണം ശരീരത്തിലെ മസില് അതുപോലെ അവന്റെ മുകത്തും പ്രതിദ്വനിക്കുന്നു .

ആപല്‍ഭാന്തവനായ   ഞാന്‍ ബ്രഷും വായില്‍ വെച്ച് ഓടി ചെന്നു..ആ കാഴ്ചകണ്ട്‌  ഞാന്‍ ഞെട്ടി  അവന്റെ KL 31-2822  ആള്‍ട്ടോ കാറ് അവരുടെ  വീട്ടിലെ കുളത്തിന്റെ വക്കില്‍ ഇരുന്ന് എന്നെ എത്തി നോക്കുന്നു ..ലവന്‍ രാവിലെ ജിമ്മില്‍ പോയിട്ട് വന്നു കഴുകാന്‍ റിവേര്‍സ് എടുത്തതാ   എന്‍റെ മുത്തശ്ശിയേ എന്ന് ഉറക്കെ വിളിച്ചത് കൊണ്ടാവാം  വണ്ടി കുളത്തില്‍ പോയില്ല. 

സംഗതി ഇപ്പൊ ഹാന്‍ഡ്‌ ബ്രേക്ക്‌ ഇട്ട് വെച്ചിരിക്കുവാ, ഹാന്‍ഡ്‌ ബ്രേക്ക്‌ എടുത്താ കാറിന്റെ ഡിക്കി വഴി വെള്ളം ഇരച്ചു കയറും .. പിന്നെ ടൈറ്റാനിക് സിനിമയിലെപോലെ സതീഷ്‌ ജാക്ക് ബോണറ്റില്‍ കിടന്നു ആള്‍ട്ടോ കം ബാക്ക്‌ ..ആള്‍ട്ടോ കം ബാക്ക് എന്ന് ഉറക്കെ വിളിക്കണ്ടി വരും..കയ്യിലിരുന്ന മുള്ളുവേലി കല്ല്‌ സതീഷ്‌ കൊണ്ടുചെന്ന് ബാക്ക് ടയറിന് അട വെച്ചു..എന്നിട്ട് എന്നെ നോക്കി പറഞ്ഞ്. അളിയാ നീ  കുറച്ചുനാള് വയറിംഗ് പണിക്ക് ഒക്കെ പോയിട്ടുള്ളത് കാരണം യന്ത്രങ്ങളുടെ പ്രവര്‍ത്തനം ഒക്കെ നല്ല വശമായിരിക്കുമല്ലോ .നീ കയറി വണ്ടി എടുക്ക്  എന്‍റെ കയ്യും കാലും വിറക്കുന്നെന്ന് 


ഞാന്‍ കുറച്ച് വെയിറ്റിട്ട് ഒക്കെ നിന്ന് പറ്റില്ല എന്ന് പറഞ്ഞു  . കാരണം തലേന്ന് രാത്രി അവന്‍ ഹണീബി ഫുള്‍ എടുത്തിട്ട് എനിക്ക് ഒരു തുള്ളി തന്നില്ല  . ഞാന്‍ ചോദിച്ച് നമക്ക് ബേപ്പൂര് നിന്ന് മാപ്പിള കലാസികളെ കൊണ്ട് വന്നു പോക്കിച്ചാലോ..അല്ലെ വേണ്ട തിരുവമ്പാടി രാജനെ കൊണ്ടുവന്നു വലിപ്പിക്കാം ..പീ ക്കെ സതീഷ്‌ ദയനീയമായി എന്നെ നോക്കി ..ഞാന്‍ കണ്ണില്‍  ചോര ഇല്ലാത്തവന്‍ ആണേലും അവന്റെ അന്നേരത്തെ അവസ്ഥ കണ്ട് സഹായിക്കാം എന്ന് തീരുമാനിച്ചു . 

അപ്പോളേക്കും ആളുകള്‍ ഒക്കെ  ചുറ്റും കൂടി. കൂട്ടത്തില്‍  സംഭവം നടക്കുന്ന വീടിന്റെ  തൊട്ടു അപ്പുറത്തെ വീട്ടിലെ ചേച്ചീടെ കൂടെ മുന്‍പെങ്ങും അവിടെ   കണ്ടിട്ടില്ലാത്ത  ഒരു ഉണ്ടക്കണ്ണി പെണ്ണും. തച്ചോളി അമ്പു സിനിമയില്‍  ഉണ്ണിമേരി കിണറ്റിന്‍ കരയില്‍  നില്‍ക്കുന്നപോലെ വിടര്‍ന്ന കണ്ണുകളുമായി അവള്‍ കുളക്കടവില്‍ നില്‍ക്കുകയാണ്.ആള്‍ട്ടോ മുങ്ങുവോ എന്നറിയാനുള്ള ആകാംശ അവളുടെ  നുണക്കുഴികള്‍ക്ക് കൂടുതല്‍ ചാരുത പകര്‍ന്നിരിക്കുന്നു .  ഒറ്റ നോട്ടത്തില്‍ തന്നെ  ആ ഉണ്ടക്കണ്ണിയെ എനിക്കിഷ്ട്ടമായി എന്‍റെ മനസ്സ്  എന്നെ മാത്രം നോക്കി പറഞ്ഞു എടാ  പോടിമീശക്കാരാ ലോ നിക്കുന്നു നിന്‍റെ ഉണ്ടക്കണ്ണി എന്ന് .  എന്നിട്ട് നാക്ക് കൊണ്ട് ഞാന്‍ മേല്‍ ചുണ്ടില്‍ ഒന്ന് നക്കി നോക്കി കോള്‍ഗേറ്റ് പേസ്റ്റിന്റെ പത അല്ലാതെ ഒരു മൂട് പൊടി മീശ  പോലും ഇല്ല. പുല്ല്

എന്‍റെ വശക്കേടായിട്ടുള്ള  ഏറ് കണ്ട  പീ കെ സതീഷ്‌  പറഞ്ഞ് ഇവിടെ ആള്‍ട്ടോ മുങ്ങാന്‍ നിക്കുമ്പോ ആണോടാ കോപ്പേ വായി നോക്കുന്നെന് . ആ കാഴ്ചാ സുഖം കെടുത്തിയ ഡയലോഗ് കേട്ട് ക്രുദ്ധനായ  ഞാന്‍  വായിലിരുന്ന   ബ്രേഷ്‌ എടുത്തു താഴെ അടിച്ചു ..എന്താണന്നു അറിയില്ല എനിക്ക് ദേഷ്യം വന്നാ എന്തേലും ഒക്കെ വാരി താഴെ അടിക്കും .താഴെ അടിക്കാന്‍ ഒന്നും കിട്ടിയില്ലങ്കില്‍  കാല് അടുപ്പില്‍ വെച്ച് കത്തിക്കാറാണ് പതിവ് 

എങ്കിലും ആരേലും എന്നെ ഒരു കാര്യം വിശ്വസിച്ച് ഏല്‍പ്പിച്ചാ നൂറു ശതമാനം ഉത്തരവാദിത്തത്തോടെ ചെയ്ത് കൊടുക്കും അത് ജനിച്ചപ്പളെ ഒള്ള ശീലവാ .പോരാത്തതിന് ആകസ്മികമായി  എന്‍റെ സ്വപ്നങ്ങളെ കസവണിയിച്ച പെണ്‍കുട്ടി  ദ്രികസാക്ഷി ആയി നില്‍ക്കുന്നു ..ഞാന്‍ അവസരം മുതലെടുത്ത്‌ ഹീറോ ആകാന്‍ തന്നെ തീരുമാനിച്ചു. ഉണ്ടക്കണ്ണിക്ക്  കേള്‍ക്കാന്‍ പാകത്തിന് ഒച്ചത്തില്‍ ഞാന്‍  സതീഷിനോട് പറഞ്ഞ്.  

ഡാ  ക്ളെച് പാതി  താങ്ങി വണ്ടി എടുക്കടാ .

ഇതൊക്കെ സിമ്പിള്‍ അല്ലേ വെറുതെ മസിലും പെരുപ്പിച്ചു നടന്നാ പോരാ ഇങ്ങോട്ട് മാറ് ഞാന്‍ എടുക്കാം .

അവന്‍ പല്ല് കടിച്ചോണ്ട് എന്നെ ദയനീയമായി നോക്കി

ഞാന്‍ പീ ക്കെ സതീഷിനെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് കാറില്‍ കയറി. എഞ്ചിന്‍ സ്റ്റാര്‍ട്ട്‌  ചെയ്ത് ഫസ്റ്റ് ഇട്ടു ....എന്നിട്ട് സതീഷിനെ വിളിച്ചു..

ഡേയ് ഇങ്ങു വാ

നീ ആ ടയറിന്റെ പിറകീന് അട ഒക്കെ എടുത്തു മാറ്റ്, അതിന്റെ ഒന്നും ഒരാവിശ്യോം ഇല്ല... 
ഇതിനേക്കാള്‍ നീളോം വീതീം ഒള്ള വണ്ടി നമ്മള് പണ്ട് PWD യില്‍ ഓട്ടി കൊണ്ട് നടന്നിട്ടുണ്ട് 

അവന്‍ മുള്ളുവേലി കല്ല്‌ ടയറിന്റെ പിന്നില്‍  നിന്ന് എടുത്തുമാറ്റി

കാണികളുടെ ആകാംശ കൂടി . സില്‍മാ നടന്മ്മാര്‍ ആരാധകരെ കാണുമ്പോള്‍ കൈവീശുന്ന അതേ പുച്ഛത്തോടെ ഞാന്‍ എല്ലാവരെയും നോക്കി കൈവീശി.

സുബ്രമണ്യപുരം സിനിമയില്‍ മറ്റേ താടിക്കാരന്‍ സൈക്കിളില്‍ ഇരുന്നു മറ്റേ പെണ്ണിനെ നോക്കി ചിരിക്കുന്നപോലെ ഞാന്‍ എന്‍റെ ഉണ്ടക്കണ്ണിയെ നോക്കി തലയാട്ടി ചിരിച്ചു. എന്‍റെ ചിരി കണ്ട് നാണം വന്ന ഉണ്ടക്കണ്ണി കൂടെ നിന്ന ചേച്ചിയുടെ പുറകിലേക്ക് ഒതുങ്ങി നിന്നു ..ഞാന്‍ മനസ്സില്‍ പറഞ്ഞ് ഹോ സമാധാനമായി അടക്കോം ഒതുക്കോം ഒക്കെ ഒള്ളവളാ. 


ഹോണ്‍ അടിച്ചിട്ട് ഞാന്‍ പിന്നേം അവളെ നോക്കി ചിരിച്ചു ..

അവള്‍ പിന്നിലേക്ക്‌  കൂടുതല്‍ മറഞ്ഞു നിന്നു, എന്നിട്ട് ചേച്ചിയുടെ പിറകില്‍ നിന്നും തല പുറത്തിട്ട്‌ എന്നെ നോക്കി ചിരിച്ചു ..

ഹോ ..സര്‍ക്കാര്‍ജോലി കിട്ടിയവന് ജോയിന്റ് ചെയ്ത ദിവസം ഭൂട്ടാന്‍ ബംബര്‍ അടിച്ചപോലത്തെ 
സന്തോഷമാണ് എനിക്കപ്പോള്‍ തോനിയത് ..ആള്‍ട്ടോ കാറിനു ചുറ്റും മാലാഖമാര്‍ മ്യൂസിക്‌ ഇട്ട് ഡാന്‍സ് കളിക്കുന്നതുപോലെ എനിക്ക് തോനി. ഞാനിരിക്കുന്ന ആള്‍ട്ടോ കാര്‍ നീല നിശീധിനിയില്‍ താമര പൊയ്കയില്‍ നീന്തി തുടിക്കുന്ന  ഒരു അരയന്നമായി എനിക്ക് തോനി 

ആ തോനലില്‍  കയ്യിലിരുന്ന ഹാന്‍ഡ്‌ ബ്രേക്ക്‌ റിലീസ് ആകുന്നതു ഞാന്‍ അറിഞ്ഞില്ല ..

പിന്നെ  ഗുളും ഗുളും ഗുളും ഗുളും ശബ്ദം മാത്രം ...

ഗ്രഹണി പിടിച്ച പിള്ളാര് ചക്കകൂട്ടാന്‍ കണ്ടപോലെ കുളത്തിലെ  വെള്ളം ആള്‍ട്ടോ വിഴുങ്ങുകയാണ് ...ആക്സിലേറ്റര്‍ ഞാന്‍  ചവിട്ടി താഴ്ത്തി നോക്കി പക്ഷെ ആള്‍ട്ടോ അത് അനങ്ങിയില്ല ..

ഈശ്വരാ ഈ ലോകം ഇപ്പൊ അങ്ങ് അവസാനിച്ചിരുന്നെങ്കില്‍

ചുറ്റും കുറെ നിലവിളി ശബ്ദം. പീ ക്കെ സതീഷ്‌ കുളക്കടവില്‍ കിടന്ന് പരക്കം പായുന്നു ..കാറിന്റെ മുന്‍വശം മുങ്ങുന്നതിനു മുന്‍പ്  ഞാന്‍ ഡോര്‍ തുറന്നു പുറത്തു ചാടി.. എന്‍റെ കണ്ണില്‍ ഇരുട്ട് കയറുന്നപോലെ തോനി പക്ഷെ ബോധം കെടും  എന്ന് തോനുന്നില്ല .. ആ അവസ്ഥയില്‍ എന്‍റെ ഉണ്ടക്കണ്ണി ഉള്‍പ്പെടയുള്ള ആ നശിച്ച ജന സമൂഹത്തിനെ നേരിടാനുള്ള മനക്കരുത്ത് എനിക്ക് നഷ്ട്ടപ്പെട്ടിരുന്നു ...ഞാന്‍ ബോധം കെടാന്‍ തന്നെ തീരുമാനിച്ചു .

വെട്ടിയിട്ട കൂഴചക്ക പോലെ പദുക്കോ എന്ന് ഞാന്‍ താഴെ വീണു ..

ആരൊക്കെയോ  ചേര്‍ന്ന് എന്നെ പൊക്കി കൊണ്ട് പോവുകയാണ് ..പഞ്ഞിക്കിടാനാണോ അതോ പട്ടടയില്‍ വെക്കനാണോ എന്ന് എനിക്കറിയില്ല ...അവരുടെ കയ്യില്‍ കിടന്നു ഞാന്‍ ചിത്രം സിനിമയുടെ അവസാനത്തെ  കുറച്ച് ഡയലോഗുകള്‍  എന്‍റെ ഉണ്ടക്കണ്ണിക്ക്  ഡെഡിക്കേറ്റ് ചെയ്തു 

പ്രിയപ്പെട്ട  ഉണ്ടക്കണ്ണി നമ്മുടെ മോനെ.. അല്ല നിന്‍റെ മോനെ നീ ആള്‍ട്ടോ എന്ന് വിളിക്കണം... അവനെ നീ പൊന്നുപോലെ വളര്‍ത്തണം ..ഇവര് എന്നെ തല്ലിക്കൊല്ലും വരെ  എനിക്ക്  ഓര്‍ക്കാന്‍ കുറച്ചു നല്ല നിമിഷങ്ങള്‍ തന്ന എന്‍റെ ഉണ്ടക്കണ്ണി...... നിനക്ക് നന്ദി 

*****!!!!! ശുഭം !!!!!*****


മേല്‍പ്പറഞ്ഞ സംഭവബഹുലമായ സംഭവങ്ങളില്‍ ഞാന്‍ ഞാന്‍ എന്ന് പറഞ്ഞിരിക്കുന്നത് ഞാനാണ് എന്ന് വിശ്വസിക്കാന്‍ എനിക്ക് സമ്മതമല്ല!!!
.
ങേ
.
.
കുഴപ്പവായോ ?
.
.
.
സമ്മതമാണ് !!
.
.
,നിങ്ങള്ക്ക് സമ്മതമാണ്, പക്ഷെ എനിക്ക് സമ്മതമല്ല

***************!!!!!!!***************

19 comments:

  1. പോരാ.. ഇമ്പ്രൂവ്‌ ചെയ്യാന്‍ ഉണ്ട്. ദുംന്യത അത്ര കണ്ടങ്ങ്‌ വന്നിട്ടുണ്ടോ എന്നൊരു സംശയം. കുറച്ചും കൂടി വിജ്രുംപിതം ആക്കാമായിരുന്നു. പിള്ളേരല്ലേ തല്‍കാലം ക്ഷമിക്കുന്നു..

    ReplyDelete
    Replies
    1. നീ ഈ അടുത്ത സമയത്തൊന്നും നന്നാവില്ല

      Delete
  2. ഹായ് ജലദോഷം അലയടിച്ചുയരുന്ന പോസ്റ്റ്‌..അത് കണ്ടില്ലെന്നു നടിക്കാന്‍ എങ്ങനെ പറ്റും ...പാലു ചേട്ടാ ഇഹു ഇഹു ..ഐ ദി ലൈക്ട് ഇറ്റ്‌ ഫിഫ്ടി ടൈംസ് ..

    ReplyDelete
  3. ഒരു ദൃക്സാക്ഷി വിവരണത്തിന്റെ ആവേശവും നർമ്മത്തിന്റെ ഒതുക്കവും എഴുത്തിന്റെ കൈയടക്കവും വാചാലമാകുന്ന രചന. തുടർന്നെഴുത്തിനും എല്ലാവിധ ആശംസകളും.

    ReplyDelete
  4. കിടിലന്‍ അണ്ണാ നമിച്ചു പോയി ..പകുതി വായിച്ചപ്പോഴേക്കും കമന്റ് ഇടാന്‍ മുട്ടിപ്പോയി ..അണ്ണന്‍ കമന്റ് അടി കുറച്ചാലും ഡെയിലി ഇങ്ങനത്തെ പോസ്റ്റുകള്‍ ഇടണം ...

    ReplyDelete
  5. ദെവസോം ഓരോ പോസ്റ്റ്‌ പോരട്ടെ....മുഷിയില്യ, ഒട്ടും മുഷിയില്യ....

    ReplyDelete
  6. ൊരുപിടി മന്ദഹാസത്തിൽ കുതിർന്ന അട്ടഹാസങ്ങൾ വാരിയെറിയുന്നു.. വോ...തന്നെ..

    ReplyDelete
    Replies
    1. ഒരുപിടി മന്ദഹാസത്തിൽ കുതിർന്ന അട്ടഹാസങ്ങൾ വാരിയെറിയുന്നു.. വോ...തന്നെ..

      Delete
    2. ടെക്റ്റിന്റെ കളർ ബ്ലാക്ക് ആക്ക്, ഞാനും ഈ സെയിം ടെമ്പ്ലേറ്റാണ് ഉപയോഗിക്കുന്നത്.

      Delete
    3. ഉത്തരവ് പോലെ യമരാജന്‍ ..പോത്തിന് ഇപ്പൊ എന്തോ മയിലേജ് ഒണ്ട്?

      Delete
  7. ഇഹു ഇഹു ഇഹു ..മസില്‍ ഉള്ളവരെ പുച്ചിച്ച നിനക്ക് ഇത് തന്നെ വേണം ..

    ReplyDelete
  8. ഗ്ഗൊള്ളാം.
    പക്ഷേ ധുമ്ന്യത കുറച്ചൂടെ പോരണം, ധുമ്ന്യത ധാര കോരാനായി ഫാദർ വിശ്വാസ് വിമ്മിഷ്ട്ടപ്പറമ്പിലിനെ കൊണ്ട് ബ്ലോഗ് ഒന്ന് വെഞ്ചരിച്ചാൽ മതി.

    എന്തായാലും പഴയ ബ്ലോഗിനെ അപേക്ഷിച്ച് എഴുത്തിൽ പുരോഗമനമൊക്കെ കാണുന്നുണ്ട് കേട്ടോ... ...

    ReplyDelete
  9. പോര.. കൊന്നാലും ഞാന്‍ പലഴിയോടു അങ്ങനെയ പറയു.. കക്ഷിക്ക് അതാ ഇഷ്ടം

    ReplyDelete
  10. കൊള്ളാം..രസിച്ചു..

    ReplyDelete
  11. കൊള്ളാം വിജ്രംഭിതകുസുമങ്ങൾ...താമസിച്ചതിന് ക്ഷമാപണം..

    ReplyDelete
  12. മേരി പെണ്ണ് പറഞ്ഞ വിജ്രൂംഭിക്കലൊക്കെ പിന്നെയാക്കാം. സംഗതി ജോറായിട്ടുണ്ട് ട്ടോ. നല്ല തമാശ അനുഭവങ്ങൾ.ഇതിൽ ലവലേശം കലർപ്പില്ലാന്ന് ഞാൻ വിശ്വസിക്കട്ടെ. ആശംസകൾ.

    ReplyDelete
  13. നന്നായിട്ടുണ്ട് ...

    ReplyDelete
  14. ഞാന്‍ സമ്മതിക്കില്ല. കൊള്ളത്തില്ല..

    നിങ്ങള്ക്ക് സമ്മതമാണ്, പക്ഷെ എനിക്ക് സമ്മതമല്ല.

    മച്ചാ പാലാഴി, നീ എന്നെന്നെ കാണാന്‍ റാക്കയിലെ കെ. എഫ്. സി. യുടെ മുന്‍പില്‍ വരുന്നോ? അന്നുമുതല്‍ ഞാന്‍ നിന്‍റെ എല്ലാ പോസ്റ്റുകളും സമ്മതിക്കും.

    ഇല്ലെങ്കില്‍ നോ രക്ഷ. :-)

    ReplyDelete