Mar 19, 2012

തറവാട്ടില്‍ നിന്ന് മുതലാളിയുടെ ആദ്യ പോസ്റ്റ്

വംശ നാശം വന്ന എന്‍റെ  രണ്ടു മുന്‍  ബ്രഹ്മ്മാണ്ട  ബ്ളോഗുകള്‍ മുനിസിപ്പാലിറ്റി ലോറിക്ക് പിന്നില്‍ ഇരുന്നു പറഞ്ഞിട്ടുണ്ടാകും വളര്‍ത്താന്‍ അറിയില്ലങ്കില്‍ ഒണ്ടാക്കാന്‍ പോകരുതെടാ നാണം കേട്ടവനെ എന്ന് .  

എന്‍റെ പ്രിയപ്പെട്ട ബ്ലോഗുകളെ, നിങ്ങളെ  ആ മാക്സിയിട്ട നോവലിസ്റ്റിന്റെ കയ്യില്‍  കൊടുക്കുമ്പോള്‍ എനിക്കും ഒരുപാട് സ്വപ്‌നങ്ങള്‍ ഒണ്ടായിരുന്നു. നിറഞ്ഞു തുളുമ്പുന്ന കമന്റ്‌ ബോക്സും,നൂറ്റിക്കണക്കിന് വരുന്ന ആരാധകരും  ആരാധനമൂത്തു  പ്രേമലേഖനം എഴുതുന്ന തരുണീ മണികളും കെട്ട്യോനു  കഞ്ഞി കൊടുക്കാതെ എന്‍റെ ബ്ളോഗ് മാത്രം വായിക്കുന്ന കുലസ്ത്രീകളും അങ്ങനെ അങ്ങനെ ..എന്തായാലും കവിയും ചിത്രകാരനും ഗായകനും സാഹിത്യകാരനും സര്‍വോപരി കലാമണ്ടലത്തില്‍ നിന്ന് പൊളിടെക്കനിക്കും പാസായ ഞാന്‍ എന്നിലെ മഹാനായ പ്രതിഭയെ ഇന്നലെ രാത്രിയില്‍ സ്വപ്നത്തില്‍ കണ്ട് ഞെട്ടി ഉണര്‍ന്നു. തന്മ്മൂലം ഉരുത്തിരിഞ്ഞുവന്ന ഒരു മഹാ പ്രഹേളികയാണ് സുവര്‍ണ്ണ കുസുമങ്ങള്‍ എന്ന ഈ ബ്ളോഗ് . ഇത് ഒരു നോവലിസ്റ്റിനും ഒരു ജയിലര്‍ക്കും ഞാന്‍ വിട്ടു  കൊടുക്കുന്നില്ല എന്ന ശക്ത്തമായ തീരുമാനത്തിലാണ് ..ഇതിന്റെ പൂര്‍ണ്ണമായ മേല്‍നോട്ടം കമ്പനി നേരിട്ട് വഹിക്കുകയാണ് സുഹൃത്തുക്കളെ...നേരിട്ട് വഹിക്കുകയാണ്.

എന്‍റെ ചരിത്രം, ഒരു "ബീഫ് "ഇന്‍ട്രോടെക്ഷന്‍   (പ്രഷറും കോളസ്ട്രോളും
 ഉള്ളവര്‍ വായിക്കണ്ട )

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിഞ്ജ് എണ്‍പത്തിയാറ് കാലഘട്ടങ്ങളില്‍ അനേകം മഹാന്മ്മാര്‍ ജനിച്ചു മരിച്ച ഓണാട്ടുകരയുടെ പ്രാന്ത പ്രദേശത്തുള്ള ഒരു ഗ്രാമത്തില്‍ ജനനം ..പഠിച്ചതും വളര്‍ന്നതും ഒക്കെ അങ്ങ് ഡറാഡൂണില്‍ ആണെന്നു പറയാന്‍  പോകുവാ  എന്ന് നിങ്ങള്‍  കരുതും  എന്നാ  അല്ല  മേല്‍പ്പറഞ്ഞ  പ്രാന്ത പ്രദേശത്തും  ചുറ്റുപാടുകളിലും  ഒക്കെ വട്ടും പറങ്ങാണ്ടിയും കുറ്റിയും കോലും  കളിച്ചും വലുതും ചെറുതുമായ ഒന്ന് രണ്ടു സ്കൂളില്‍ പഠിച്ചും ആണ് വളര്‍ന്നത്‌  ...സൂള്‍ പടുത്തം കഴിഞ്ഞപ്പോളെക്കും ബ്ളഡി പ്രിവിലേജ് കേരളാ പോളിറ്റിഷ്യന്‍സ്  അതി ക്രൂരമായി പ്രീഡിഗ്രി നിറുത്തലാക്കി അതുകൊണ്ട് പ്ളസ് ടൂ എന്ന കോപ്പിലെ ഏര്‍പ്പാട് കഷ്ട്ടപ്പെട്ടു ബുദ്ധിമുട്ടി കോപ്പിയടിച്ചു വിജയിച്ചു ..

പഠന നിലവാരത്തെ ക്കുറിച്ചു പറയുകയാണെങ്കില്‍ സ്കൂളിലെ സാറുമ്മാര്‍ ആദ്യം എന്‍റെ റിസല്‍റ്റ് ആരുന്നു നോക്കുന്നത് കാരണം ഞാന്‍ ജെയിച്ചാല്‍ പിന്നെ വേറെ ആരും ജയിച്ചോ എന്ന് നോക്കണ്ട. സ്കൂളില്‍  നൂറില്‍ നൂറു വിജയാഘോഷം ആരിക്കും അന്ന് ..പ്രസ്ത്തുത്ത പഠന നിലവാരം കാരണം എന്ജിനീറിങ്ങും മെഡിസിനും ഒക്കെ എനിക്ക് പുച്ഛം ആരുന്നു (സ്വാഭാവികം) അത് പടിക്കുന്നവരേം ഇഷ്ട്ടമാല്ലാരുന്നു (പിന്നേം സ്വാഭാവികം) ഭയങ്കര പടുത്തക്കാര് മെഡിസിനും എന്ജിനീറിങ്ങും, മീഡിയം പടുത്തക്കാര് ബീ എ, ബീ കോം ,പൊളി ടെക്കനിക്കും  , എന്നെപ്പോലെ ലോ ലെവലില്‍ ഒള്ളവര്‍ വര്‍ക്ഷോപ്പില്‍ യന്ത്രങ്ങളുടെ പ്രവര്‍ത്തനം പഠിക്കാന്‍ പോകുന്നതും ആരുന്നു അന്നത്തെ  നാട്ടു നടപ്പ്, പക്ഷെ ഗ്രീസും കരിയും അംബാസിഡര്‍ കാറിന്റെ അടിയില്‍ മലര്‍ന്നു കിടപ്പും ഒന്നും എന്നെപ്പോലെ ഉള്ള ഒരു ക്ഷത്രിയന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു 

ഒടുവില്‍ പണ്ടെങ്ങോ അഴിച്ചു പണിഞ്ഞ ടേബിള്‍ ഫാനെ മനസ്സില്‍ ദ്യാനിച്ചു വിദ്യുച്ചക്ത്തി ഗമന ആഗമന ബഹിര്‍ഗമന മേഖലയില്‍ കാലെടുത്തു കുത്തി . കുത്തിയ അന്ന് ആ ഇന്‍സ്റ്റിട്ട്യൂട്ടിലെ മെയിന്‍  സ്വിച്  നിന്ന് കത്തി ..ഒരു  നോസ് പ്ളെയര്‍  എടുത്തു ത്രീ പിന്‍ സോക്കറ്റില്‍ കുത്തി സ്വിച്ച് ഇട്ടതെ ഒള്ളു ഞാന്‍ വേറെ ഒന്നും ചെയ്തില്ല...സാറെ  ഇവിടുത്തെ  വയറിംഗ്  ഒന്നും അത്ര ശെരിയല്ല  എന്ന് ഞാന്‍ അന്ന് തന്നെ അവര്‍ക്ക്  ഒരു ഉപദേശവും  കൊടുത്തിരുന്നു. സ്കൂളില്‍ പഠിച്ച പന്ത്രണ്ടു കൊല്ലവും കിട്ടാത്തെ പീഡനം ആ രണ്ടുവര്‍ഷം ഞാന്‍ ഇരു ചന്തികളിലും കൈകളിലുമായി ഏറ്റുവാങ്ങി  .. അമ്മ മാതാ അമ്രിതാനന്ദമയിയുടെ  പേരില്‍ പുള്ളാരെ പീഡിപ്പിക്കുന്ന ഒരു കരാഗ്രഹമാണ് ആണ് അത് എന്ന് എനിക്ക് അന്ന് തോനിയിരുന്നു.

അങ്ങനെ അവിടുന്നിറങ്ങി ഞാന്‍ വൈകാതെ അങ്ങ് ബുസി ആയി ബ്ലൂചിപ്പും ബ്ലൂറ്റൂത്തും ഇന്ഫോര്‍മേഷന്‍ ടെക്നോളജിയുമായി  രണ്ടു  വര്‍ഷം ആദ്യ ശമ്പളവും അതിനിടക്ക് ഞാന്‍ അഭിമാനപൂര്‍വം കൈപ്പറ്റി ആയിരത്തി അഞ്ഞൂറ് രൂപ. ബൈക്കിനു പെട്രോളും അടിച്ച്  നാല് ജട്ടീം മേടിക്കുമ്പോ  അത് അങ്ങ് തീരും എങ്കിലും സന്തോഷമായിരുന്നു ..പക്ഷെ അത് പോര മോന്‍ അങ്ങ് ഉന്നതങ്ങളില്‍ എത്തണം കൊണ്ടാസ്സായിലും ബെന്‍സിലും പള് പളുത്ത കുപ്പായോം ഇട്ടോണ്ട് വന്നിറങ്ങണം എന്ന അച്ഛനമ്മമാരുടെ  സ്വാഭാവികമായ  അത്യാഗ്രഹത്തില്‍ വശംവദനായി  ഞാന്‍ ചെയ്യാത്ത  പണികളില്ല  പോകാത്ത  രാജ്യങ്ങളില്ല ..ഉത്തരേന്ത്യന്‍  രാജ്യങ്ങളായ അസ്സാം മണിപ്പൂര്‍ നാഗാലാ‌‍ന്‍ഡ് അരുണാചല്‍പ്രദേശ്. ദക്ഷിണേന്ത്യന്‍  രാജ്യങ്ങളായ ബംഗ്ലൂര്‍ കോട്ടയം എറണാകുളം കരുനാഗപ്പള്ളി കായംകുളം എന്നിവിടങ്ങളിലായി പിന്നേം രണ്ടു  വര്‍ഷം പക്ഷെ  കൊണ്ടാസ്സാ പോയിട്ട് ഒരു ആപേ പെട്ടി ഓട്ടോയില്‍ കള്ളി കൈലി ഉടുത്തു വന്നിറങ്ങാന്‍ കഴിഞ്ഞില്ല എന്ന ഞെട്ടിക്കുന്ന യഥാര്‍ത്യം എന്നെ നോക്കി കൊഞ്ഞനം കുത്തി 

ഒടുവില്‍ ഒരു ഉച്ചക്ക് വീട്ടിലെ കിണറിന്റെ കരയില്‍ മാനം നോക്കി കിടന്ന എന്‍റെ അടുത്തു അമ്മ വന്നു പറഞ്ഞു ..അടിച്ച് മോനെ .. അല്‍ കുപ്പൂസ് അട്ടിയിട്ടു വെച്ചിരിക്കുന്ന  മണലാരണ്യത്തിലേക്ക് പോകാനുള്ള വിസ അടിച്ചിരിക്കുന്നു എന്ന് ..പുല്ല് വേണ്ടാരുന്നു എന്ന് മനസ്സില്‍ പറഞ്ഞോണ്ട് ഞാന്‍ പുഞ്ചിരിച്ചു ..അങ്ങനെ ഒരു ഒക്ടോബര്‍ ഒന്നിന് ഗള്‍ഫിലെത്തി ..മൂര്‍ക്കന്പാമ്പ് കൊത്തിയവനെ ആശൂത്രില്‍ കൊണ്ട് ചെന്നപ്പോ ഡോക്ട്ടറിനെ പേപ്പട്ടി കടിച്ചു എന്ന് പറഞ്ഞപോലെ  വന്നിറങ്ങിയ ദിവസം തന്നെ റംസാന്‍ നോയംബ് തുടങ്ങി . പച്ചവെള്ളം കിട്ടണേ വൈകിട്ട് വാങ്ക് വിളിക്കണം, സൗദി അറേബ്യ ആണ് രാജ്യം ശെരിയത്താണ് നിയമം അത് മനസ്സില്‍ ഒള്ളതുകൊണ്ട് ഞാനും ഒന്നും മിണ്ടിയില്ല ..അല്ലെ കാണാരുന്നു 

അങ്ങനെ ദിവിടെ വന്നു  ഏസി  കാറും  ഏസി  ഓഫീസും ഏസി കക്കൂസും വെളുത്ത മാക്സി ഇട്ട അറബികളും കറുത്ത മാക്സി ഇട്ട അറബിച്ചികളും ഒക്കെ ജീവിതത്തിന്റെ ഭാഗമായിമാറി  . ഓഫീസില്‍ സെര്‍വറുകളുടെ ഇടയില്‍ ഈച്ച അടിച്ചിരിപ്പായി.. പണ്ട് രാജ്യ  സഞ്ചാരത്തിനിടയില്‍ മൈക്രോ സോഫ്റ്റു നടത്തുന്ന ആ പയ്യന്‍ ബില്‍ഗേറ്റ്സിനെ കൊച്ചു പിച്ചാത്തി കാണിച്ചു ഒപ്പിടീച്ച മൂനാല്  സപ്രിടിക്കറ്റ് അറബിയെ കാണിച്ചത് കൊണ്ടാണ് അച്ചുമ്മാമ അന്ത ഹറാമി സാത്തേക്ക് ..സാത്തേക്ക് എന്ന് പറഞ്ഞു അവിടെ ഈച്ചേ അടിക്കാനിരുത്തിയത് ..അങ്ങനെ ഫേസ്ബുക്കില്‍  ഈച്ചേ  അടിച്ച കൂട്ടത്തില്‍ ആണ് പാലയുടെ രോമാഞ്ചം ബെര്‍ളി തോമസ്‌ എന്ന ആട്ടോ ഡ്രൈവര്‍ എഴുതുന്ന  ബെര്‍ളിത്തരങ്ങളില്‍ എത്തിപ്പെടുന്നത് ..അവിടെ ഒരു ഫെയ്ക്ക് ഉണ്ടാക്കി കമന്റിംഗ് തുടങ്ങി വെച്ചടി വെച്ചടി കയറ്റമായിരുന്നു പിന്നെ..  ഭീകരന്മ്മാരായ കുറച്ചു സുഹൃത്തക്ക്ളെ അവിടുന്ന്  കിട്ടി.. അവരേം കൂടെ കൂട്ടി  ബെര്‍ളിയെ കൊഞ്ഞനം കുത്തി കാണിച്ചു അവിടുന്ന് ഇറങ്ങുമ്പോ എന്‍റെ രണ്ടാമത്തെ കാമുകിയുടെ കല്യാണം ..ആ വിഷമത്തില്‍ കുറെ നാള്  താടി വളര്‍ത്തി നടന്നു. 

അവള് കേട്ട്യോനേം കൂട്ടി മൂനാറ് ഹണിമൂണിന് പോയ ദിവസം ആണ് രാകേഷ് (ലവിടുന്നു ചാടിയ  ഒരു ഭീകരന്‍ )ദി പോണി ബോയ്‌ എന്ന് പറയുന്ന ഒരു ബ്ളോഗ് ഒക്കെ ഒണ്ടു അവന് (പോര) അവന്‍ യൂ സി എഫ് (ശ്രീ രാജ രാജേശ്വരി അധോലോകം) എന്ന ഗ്രൂപ്പ് ഫേസ്ബുക്കില്‍  തുടങ്ങുന്നത് ..പിന്നെ ഊണും ഉറക്കോം പല്ലുതേപ്പും കുളീം ഒക്കെ അവിടാക്കി ഇന്നും അവിടെ കിടന്നു അലമ്പിയിട്ട് വന്നാണ്  ഇത് എഴുതുന്നത്‌ ..നാളെ ഇത് വായിക്കുന്നതും അവര് തന്നെ  ..ഈ സുവര്‍ണ്ണ കുസുമങ്ങളുടെ നിര്‍മ്മാണത്തിലും അലങ്കാരത്തിലും അവരുടെ ഓരോത്തരുടെയും പങ്കുണ്ട്

അതുകൊണ്ട് ഈ ആദ്യ പോസ്റ്റും ഇതില്‍ നിന്ന് കിട്ടുന്ന വരുമാനവും അവര്‍ക്കായി ഡെഡിക്കേറ്റ് ചെയ്യുന്നു (വരുമാനം കണ്ടമാനം കളയരുത് ) 

പുത്തൂരം   വീടിന്റെ കളങ്കം മായിച്ച വീരൻ പാലാഴിയുടെ  ചരിതം ഇവിടെ തുടങ്ങട്ടെ. നാളെ ഈ പോസ്റ്റ്  ലിങ്ക് കോപ്പി ചെയ്തു  രാജേശ്വരി അമ്മയുടെ കാൽക്കൽ വച്ച് വണങ്ങണം. നാടുവാഴി ബെര്‍ളിയുടെ കയ്യില്‍ നിന്നും, പട്ടും വളയും വാങ്ങണം... എന്‍റെ (എന്‍റെ മാത്രം) പേരും പുകളും, മാലോകർ വാഴ്ത്തട്ടെ. എന്നും വാഴ്ത്തട്ടെ. 



25 comments:

  1. This comment has been removed by the author.

    ReplyDelete
    Replies
    1. ഇതെന്താ വല്ല തെറിയും ആയിരുന്നോ ?? മാട ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആശ്ലംഷകള്‍ ;)

      Delete
  2. പാലാഴി സാര്‍ ..റോക്സ് ....ഹ്ഹ്ഹ്ഹ്

    ReplyDelete
  3. ഹ അഹ .. രോക്കോട് റോക്ക് ...

    ReplyDelete
  4. യോ യോ കമോണ്‍ കമോണ്‍ ..പാലാഴി ദി ലെജന്റ് ഓഫ് യൂ സീ എഫ്

    ReplyDelete
  5. പാലാഴിസാറിന്റെ ക്ഷീരധാരാ സുവര്‍ണ്ണ കുസുമങ്ങള്‍ എന്നും വിടര്‍ന്ന് പരിമളം പരത്തട്ടെ എന്ന് ആശംസിക്കുന്നു.......

    - പാണ്ടി

    ReplyDelete
  6. സംഭവം കിടു കിടിലന്‍ പാലാഴി.....

    നിനക്കെന്റെ അഭിവാദ്യങ്ങള്‍/...,........

    ReplyDelete
  7. ആത്മകഥ ആണല്ലേ ??..തുടര്‍ന്നും നിന്റെ പച്ചയായ ജീവിത യാഥാര്‍ത്യങ്ങള്‍ ഇവിടെ എഴുതി പിടിപ്പിക്ക് ..വായനക്കാര്‍ ചിരിച്ചു ബോധം കെടട്ടെ..അഭിവാദ്യങ്ങള്‍

    ReplyDelete
  8. പോര .. ഇങ്ങനെ ആണോട ഞാന്‍ നിന്നെ പഠിപ്പിച്ചത്.. ഛെ.. മാറ്റി എഴുതണം. പോര പോര. പിന്നെ മുകളില്‍ പുകഴ്ത്തി കമന്റ് ഇട്ട ആളുകളെ നോക്കി മൂന്നു വട്ടം ഞാന്‍ കൊഞ്ഞണം കുത്തുന്നു. കിടിലന്‍ പോലും കിടിലന്‍.. റോക്ക് പോലും റോക്ക്.. കോപ്പാ.. ഈ കുസുമങ്ങള്‍ക്ക് വിമര്‍ശനങ്ങളുടെ നിറം പകരാന്‍ മേരി പെണ്ണ്...

    ReplyDelete
    Replies
    1. നിന്‍റെ ബ്ളോഗില്‍ ഞാന്‍ മേട്ടുപ്പാളയത്തൂനു ആളെ ഇറക്കി കൂവിപ്പിക്കും ..എന്നെ ബഹിമാനിക്കാത്തവരോട് എല്ലാം ഞാന്‍ വളരെ ക്രൂരമായി പെരുമാറും

      Delete
    2. അത് കൊണ്ടൊന്നും ഒരു കാര്യൂല്ല്യാ ശരത്. അത് പെണ്ണാ ! കേട്ടിട്ടില്ലേ പെണ്ണൊരുമ്പെട്ടാൽ എന്ന് !? കൂടുതൽ പ്രകോപിപ്പിക്കണ്ട.

      Delete
  9. തകർപ്പൻ അളിയാ തകർപ്പൻ...
    പാലഴി റോക്കറ്റ്സ്

    ReplyDelete
  10. എല്ലാം ഒരെണ്ണത്തില്‍ തന്നെ പര്‍നാജു തീര്തോ? .. എനിക്കിന്റെ പഴേ കാര്യങ്ങളൊക്കെ ഒര്മയുണ്ടായിരുന്ണേല്‍ ഞാന്‍ പത്തു പോസ്റ്റ്‌ ആക്കിയേനെ :)

    ReplyDelete
  11. ഇതൊരു തുടക്കം മാത്രമാകണം..പാലാഴിയുടെ അശ്വമേധം ഇവിടെ തുടങ്ങുകയായാണ്..ഈ പ്രയാണം കാലാന്തരങ്ങളോളം തുടർന്ന് ഇതിന്റെ പ്രശസ്തി ഏഴു കടലിനുമക്കരെ എത്തും...എന്നിട്ട് ദിക്കുകൾ പൊട്ടുമാറുച്ചത്തിൽ അട്ടഹസിക്കണം.. പുല്ല് നേരത്തെ വരേണ്ടതാരുന്നു....

    ReplyDelete
    Replies
    1. ഞാന്‍ അട്ടഹാസം പഠിക്കാന്‍ പഴേ ജയ്‌ ഹനുമാന്‍ സീരിയല്‍ ഒക്കെ കാണാന്‍ തുടങ്ങി ..മൂനാല് കടലുംകൂടി ഒണ്ടാരുന്നേ അട്ടഹാസം പഠിക്കാന്‍ കുറച്ചൂടെ സമയം കിട്ടിയേനെ ..ഏഴു കടലെന്നൊക്കെ പറയുമ്പോ പെട്ടന്ന് അങ്ങ് എത്തൂല്ലേ അച്ചായാ

      Delete
  12. ഹി ഹി.. ചിരിച്ചു മരിച്ചെടാ പഹയാ..

    ReplyDelete
  13. എന്‍റെ കുസുമം. . . .
    ബ്ലോഗ്ഗെഴുത്തിനു അഭിവാദ്യങ്ങള്‍ . . .

    ReplyDelete
  14. അസ്സലാമു അലൈക്കും, വ അലൈക്കുമുസ്സലാമം

    ReplyDelete
  15. ഹ ഹ ഹ ഹ ഹ് ഇഹു ഹു ഹു ഹൂ..ക്കൊ ക്കൊ..ഗ്ഘ്..

    ഹോ ചിരിച്ച് ചിരിച്ച് ചൊമച്ച് ഊപ്പാട് വന്ന്..

    ReplyDelete
  16. യാന്ത്രിക ജീവിതയാത്രകളുടെ ഊശരമായ തിരക്കുകള്‍ തൃണവല്ഗ്ണിച്ച് ഇത്രെടം വരെ വന്ന് ഈയുള്ളവന്റെ ആദ്യപോസ്റ്റില്‍ തന്നെ ദ്രിധംഗപുളകിതമായ ഇത്രേം കമന്റുകള്‍ ഇട്ട് അനുമോദിച്ച എല്ലാ ലാടീസ്‌ ആന്‍ഡ്‌ ജ്വന്റില്മാന്സിനോടും പാലാഴി അസോസിയേറ്റ്‌സിന്റെ പേരിലും എന്റെ വെക്തിപരമായ പേരിലും ഉള്ള ഊഷ്മളമായ നന്ദിയും ഗടപ്പാടും അറിയിക്കാന്‍ ഞാനീ അവസരം ദുരുപയോഗം ചെയ്യുന്നു

    ReplyDelete
  17. എനിക്കൊന്നേ പറയാന്‍ ഉള്ളൂ...പോരാ...

    ReplyDelete
  18. ചിരിപ്പിച്ചു...പൊട്ടിച്ചിരിപ്പിച്ചു :)
    പോസ്റ്റിലും കമന്റുകളിലുമുള്ള അക്ഷരത്തെറ്റുകൾ കൂടിയൊഴിവാക്കിയാൽ നല്ല രസത്തോടെ വായിക്കുവാൻ കഴിയും :)
    [മനപ്പൂർവ്വമുണ്ടാക്കുന്നതൊഴികെ ഹ ഹ]

    ReplyDelete
  19. ഇനി സാഹിത്യം പഠിക്കാൻ കലാമണ്ടലത്തിൽ പോണ്ട ട്ടോ. പോവുകയാണേൽ കലാമണ്ഡലത്തിൽ പോയാ മതി ട്ടോ. നല്ല രസമായ പോസ്റ്റ്. ആശംസകൾ.

    ReplyDelete