Oct 28, 2012

അടിവില്ല് റേഡിയോ 99.9 FM


നിങ്ങള്‍ ഇപ്പൊള്‍ കേട്ടുകൊണ്ടിരിക്കുന്നത് അടിവില്ല്  റേഡിയോ 99.9 FM.  ഞാന്‍ നിങ്ങടെ സ്വന്തം പെട്രീശ്യ, പത്തൊന്‍പതു വയസ്സ്, ഐരാവതം ഐറ്റം.

ഇപ്പോള്‍ സമയം ആറ്  മണി മുപ്പത് മിനിട്ട്

ഡ്യൂട്ടി കഴിഞ്ഞു  സൂര്യേട്ടന്‍ പടിഞ്ഞാറന്‍ ചക്രവാളത്തിന്‍റെ അന്തര്‍ധാരയിലേക്ക് ഓട്ടോ വിളിച്ചു പോയിക്കഴിഞ്ഞിരിക്കുന്നു.  അടുത്ത  ഡ്യൂട്ടിക്ക് എത്തുന്ന ചന്ദ്രേട്ടന്‍ ഇതുവരെ ഉണര്‍ന്നിട്ടില്ല ഡ്യൂട്ടി തുടങ്ങാന്‍  സമയമായിട്ടും കിടന്നുറങ്ങുന്ന ചന്ദ്രേട്ടനെ  ഭാര്യ പീ. പീ. ചന്ദ്രിക ബെഡ് കോഫിയുമായി ചെന്നിരുന്നു തെറി വിളിക്കുന്നുണ്ട്.

കുടുംബത്ത്  നിന്ന് അടിച്ചിറക്കി വിട്ട  ഫ്ലൂട്ടോ  അമ്മയുടെ അനിയത്തിയേം കെട്ടി മാന്യമായി ജീവിക്കുന്നു എന്നൊരു വാര്‍ത്തയും നാസ ഇന്ന് പുറത്തു വിട്ടിട്ടുണ്ട്

നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത് അടിവില്ല്  റേഡിയോ 99.9 FM, ഞാന്‍ നിങ്ങടെ സ്വന്തം പെട്രീശ്യ, പത്തൊന്‍പതു വയസ്സ്, ഐരാവതം ഐറ്റം.
 
അടുത്തതായി അടിവില്ല്  റേഡിയോ 99.9 FM നിങ്ങള്‍ കേള്‍ക്കാന്‍ പോകുന്നത് ചലച്ചിത്ര വിശേഷങ്ങളാണ്.

അപ്പങ്ങള്‍ ചുടുന്നതിന് മുന്‍പും അമ്മായിക്ക് വട്ടുണ്ടായിരുന്നതായി മരുമോന്‍ ആരോപിച്ചു. മകള്‍ സീ ബി ഐ അന്വേഷണം ആവിശ്യപ്പെട്ടു ..അപ്പങ്ങളുടെ ഡമ്മി ഉണ്ടാക്കി മരുമോനെക്കൊണ്ട് തീറ്റിക്കും എന്ന് സീ ബി ഐ ഉദ്യോഗസ്ഥന്‍ സേതുരാമയ്യര്‍ അറിയിച്ചു. 
തുലാവര്‍ഷ രാത്രിയില്‍  വെള്ളമടിച്ച് കോണ്‍തിരിഞ്ഞു വീട്ടില്‍ വന്നു കയറിയ  പൂവള്ളില്‍ ഇന്ദുചൂടനെ ഭാര്യ അനുധാര ചെരുപ്പൂരി  കാല് മടക്കി തൊഴിച്ചു . തെക്കേ പറമ്പിലെ പുളിയന്മ്മാവ് ഉടനെ മുറിക്കും
റിട്ടയര്‍ഡ്  ആയ കണ്ണൂര്‍ ഡീ. വൈ. എഫ്. ഐ. ഭരത് ചന്ദ്രന്‍ സാര്‍ കന്നിമാടാ മാര്‍ക്കറ്റില്‍ കഞ്ഞാവ്‌ കച്ചവടം തുടങ്ങി. സെക്രട്ടറിയേറ്റ് പടിക്കല്‍ പുതിയ ബ്രാഞ്ച് ഓപ്പണ്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
വടക്കന്‍ കേരളത്തില്‍ കണ്ട് വരുന്ന പ്രത്യേകതരം കാറ്റ് പയ്യന്നൂര്‍ തെങ്ങ് ഗവേഷണ കേന്ദ്രത്തിലെ  തേങ്ങാക്കുലകളില്‍  തട്ടി തടഞ്ഞു പോയി വന്‍ കൃഷിനാശം. ഇളം കാറ്റില്‍ കൊഴിഞ്ഞ തേങ്ങ വീണ് ആയിഷ  എന്ന തൊണ്ണൂറു വയസ്സുകാരി  ശിരസ്സ്‌ പിളര്‍ന്ന് അന്തരിച്ചു 
കാവാലം ജട്ടിയുടെ പരസ്യ ചിത്രീകരണത്തിനിടയില്‍  സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാറിന് ഗുരുതരമായ പരിക്ക്. ജട്ടിയുടെ ഇലാസ്റ്റിക് പൊട്ടിത്തെറിച്ചാണ് അപകടം.
ശ്രീ കൃഷ്ണന്‍ ചേട്ടന്റെയും  കാത്തു ചേച്ചിയുടെയും മൂത്തമോന്‍ എം കെ അംബരീഷ്, ഗിഞ്ചിമൂട് ഗാന്ധാരിയുടെ തള്ളക്ക് വിളിച്ചു . നാട്ടുക്കൂട്ടം നടപടി എടുക്കും 

കാലിഫോര്‍ണിയയിലേക്ക് ചരക്ക് കൊണ്ടുപോകാന്‍ ആലുവാ മണപ്പുറത്തെ കരിമ്പാറക്കെട്ടുകളില്‍ നങ്കൂരമിട്ടിരിക്കുന്ന പച്ച മാരുതിയില്‍ നിന്ന് മദര്‍ സുപ്പീരിയര്‍  ക്ലാരക്ക് എഴുതിയ കത്ത് കണ്ടെടുത്തു
ദൈവവിളി കിട്ടി മടത്തില്‍ ചേരാന്‍ വന്ന ക്ലാരയുടെയും  രണ്ടാനമ്മ ബിയാട്രിസ്സിന്റെയും അച്ചപ്പവും അവലോസുപൊടിയും തങ്ങള്‍ എന്ന മധ്യ വയസ്ക്കന്‍ തട്ടിയെടുത്തതായി പരാതി  

നിങ്ങള്‍ ഇപ്പൊള്‍ കേട്ടുകൊണ്ടിരിക്കുന്നത് അടിവില്‍ റേഡിയോ 99.9 FM, ഞാന്‍ നിങ്ങടെ സ്വന്തം പെട്രീശ്യ, പത്തൊന്‍പതു വയസ്സ്, ഐരാവതം ഐറ്റം.

കാവിലെ ചെസ്സ്‌ മത്സരത്തില്‍  അപ്പുക്കുട്ടനോട്  തോറ്റ പ്രൊഫഷ]ണല്‍  കില്ലര്‍ പവനായിയുടെ കൂടെ  ഏഴ് മദാലസകളായ ഹരിജന്‍ യുവതികള്‍ ഒളിച്ചോടി



ഉരുവില്‍ ദുഫായിലേക്ക് ഒളിച്ചോടിയ പവനായിയെയും   ഏഴ് മാദാലസകളെയും എട്ടുവീട്ടില്‍ ഗഫൂര്‍ക്ക എന്ന സാമൂഹികവിരുദ്ധന്‍  ഉരുവില്‍ കെട്ടിയിട്ട് ക്രൂരമായി  ബലാല്‍സംഗം ചെയ്തു  ..തുടര്‍ന്ന് നടന്ന നാടകീയ മുഹൂര്‍ത്തത്തില്‍ എട്ടുവീട്ടില്‍ ഗഫൂര്‍ക്ക കൊല്ലപ്പെട്ടു



ജപിച്ച്  കെട്ടിയ മന്ത്ര തകിടുകള്‍ പൊട്ടിച്ച്  മാടമ്പള്ളിയിലെ  തെക്കിനിയില്‍ അതിക്രമിച്ചുകയറിയ അപ്പക്കാളയെ തിമ്മയ്യന്റെ  തത്ത കൊത്തി കൊന്നു 

വിജയവാഡയിലെ കാസിനോ ഹോട്ടലിന്‍റെ വരാന്തയില്‍ക്കൂടി ഉത്തര കടലാസുകള്‍ വലിച്ചെറിഞ്ഞു ഒരു പ്രാന്തിയെ പോലെ ഓടിയ ഗംഗയെ കണ്ട് നാഗവല്ലി എന്ന തമിഴത്തി ചോര തുപ്പി ചത്തു



ചൊവ്വാ  ദോഷം നോക്കാതെ മാടമ്പള്ളിയിലെ ശ്രീദേവിയെ കെട്ടിയ മൃഗ ഡോക്ട്ടര്‍ സണ്ണി ജൊസഫ് കരപ്പന്‍ വന്നു ചത്തു. 



പ്രശസ്ത്ത  മനശാസ്ത്രന്ജന്‍ ബ്രെറ്റ് ലീ യുടെ ശിഷ്യന്‍ ആയിരുന്ന മാണിക്യന്റെ പത്ത് തലയില്‍ ഒന്ന് കുയിലി പെണ്ണിനെ പിഴപ്പിച്ച കുറ്റത്തിന് നാട്ടുക്കൂട്ടം വെട്ടിയെടുത്തു പുള്ളി കുത്തി. 

നിങ്ങള്‍ ഇപ്പൊള്‍ കേട്ടുകൊണ്ടിരിക്കുന്നത് അടിവില്‍ റേഡിയോ 99.9 FM, ഞാന്‍ നിങ്ങടെ സ്വന്തം പെട്രീശ്യ, പത്തൊന്‍പതു വയസ്സ്, ഐരാവതം ഐറ്റം.

കീപ്പ് ലിസണിഗ് അടിവില്ല് റേഡിയോ 99.9 FM

ലോഡ് കണക്കിന് ഫണ്‍



6 comments:

  1. 1886 ലെ വെള്ളപ്പൊക്കത്തിനു ശേഷം ഇത് പ്പോലൊരു പോസ്റ്റ് ഞന വായിച്ചിട്ടില സർ,...ഒരു പാട് ചിരിച്ഛു ..നന്ദി പ്രിൻസീ ഒരായിരം നന്ദി

    ReplyDelete
  2. കലക്കി പാലാഴി സാര്‍ ...ഇഷ്ടായി ..

    ReplyDelete
  3. :D
    ഇതൊരു ഐരാവത ഐറ്റം തന്നെ പാലാഴി സാർ....
    ബുഹ്ഹ്ഹ്

    ReplyDelete
  4. അണ്ണാ പറയാതെ വയ്യ, ഇതൊരു വളിപ്പ് പോസ്റ്റ് തന്നെ. അങ്ങയുടെ മറ്റു പോസ്റ്റ്‌ ഒക്കെ വച്ച് നോക്കുമ്പോ ഇതൊരു തല്ലിപ്പൊളി സാധനം. കമന്റ്‌ എഴുതണ്ടാ ന്നു വച്ചിരുന്നപ്പോ.. എന്തോ മനസ്താപം...

    ReplyDelete
    Replies
    1. കോയമ്പത്തൂര് പോയി നല്ല മുന്തിയ ഇനം പോസ്റ്റുകള്‍ ഓഡര്‍ ചെയ്തിട്ടുണ്ട് ..വരും

      Delete
  5. This comment has been removed by the author.

    ReplyDelete