ഒരു ഫീസായ ട്യൂബ് ലൈറ്റ് മതിലില്‍ ചാരി വെച്ച് വെള്ളക്ക കൊണ്ട് എറിഞ്ഞു പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു പീ കെ സതീഷ്, ആദ്യ നാല് വെള്ളക്കയും ലക്‌ഷ്യം കാണാതെ പോയതില്‍ മനം നൊന്ത് അഞ്ചാമത്തെ വെള്ളക്ക തേടുകയായിരുന്നു ആ യവ്വന യുക്ത്തന്‍
പെട്ടന്ന് പിന്നില്‍ നിന്ന് ഒരു വിളി
ഡാഷ് മോനെ!!
സതീഷ് തിരിഞ്ഞു നോക്കി അതാ നില്‍ക്കുന്നു റിട്ടയര്‍ഡ് മേജര്‍ കെ പി സുഗുണന്‍ ഫാദര്‍ ഓഫ് പീ കെ സതീഷ്. , കോപം കൊണ്ട് കാവടി തുള്ളി നില്‍ക്കുകയാണ് ആ രാജ്യസ്നേഹി. കയ്യില്‍ നിന്ന് പൊഴിഞ്ഞ അഞ്ചാമത്തെ വെള്ളക്ക കാലു കൊണ്ട് തട്ടി തെറുപ്പിചിട്ട് സതീഷ് ചോദിച്ചു
എസ് ഡാഡ് ..വാട്ട് യു വാണ്ട് ?
I want you to get out in this house of my wife and മൂത്ത മോള്‍ പീ കെ സുമതി.
തന്തയെ ഇംഗ്ലീഷ് മീഡിയത്തില്‍ വിട്ടു പഠിപ്പിച്ച മുത്തച്ചനെ മനസ്സില്‍ തന്തക്കു വിളിച്ചു കൊണ്ട് പീ കെ സതീഷ് കളം വിട്ട്, അടുക്കള ലക്ഷ്യമാക്കി നടന്നു ..
അടുക്കള വാതിലില്‍ പോയി കുത്തിയിരുന്നിട്ട്.... മമ്മി എന്തുണ്ട് കഴിക്കാന്‍ ?
ആദ്യം പോയി പല്ല് തെക്കാടാ നാറി ..!!!
ക്രൂരമായിരുന്നു ആ പ്രതികരണം സതീഷ് കുളി കഴിഞ്ഞാല്‍ പിന്നെ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്നത് പല്ല് തേപ്പ് എന്ന കാലഹരണപ്പെട്ട ശുചിത്വ പരിപാലന വ്യവസ്ഥിതിയെയാണ്.
മമ്മി..ദുഫായില്‍ ഒന്നും ഞങ്ങള്‍ പല്ല് തെക്കാറില്ല . മാത്രമല്ല ധീരനായ ഒരു പട്ടാളക്കാരന്റെ മോന്റെ വായില്‍ എന്ത് ധൈര്യത്തിലാണ് രോഗാണുക്കള്‍ നുഴഞ്ഞു കയറുന്നത്. മമ്മി ഇപ്പളും പല്ല് തെല്പ്പു പോലെയുള്ള പ്രാചീന ചിന്താഗതികള്‍ പിന്തുടരുന്നതില്‍ എനിക്ക് സഹതാപമുണ്ട്
ആറുനേരം കുളിയും കുങ്കുമ പൂവ് സീരിയലും ജീവിത ചര്യയാക്കിയ ആ മാതാവിന് അത് കേട്ട് കോപം അടക്കാനായില്ല . അടുപ്പത്തിരുന്ന പുട്ടുകുടം സതീഷിനു നേരെ അവര്‍ വലിച്ചെറിഞ്ഞു . തപാല്‍ വഴി കളരി പഠിച്ചിട്ടുള്ള പീ കെ സതീഷ് പുട്ട് കുടത്തിനു വെട്ടി ഒഴിഞ്ഞിട്ട് മമ്മിക്കു നേരെ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു
ഒരു ബല പരീക്ഷണത്തിനാണ് നിങ്ങള്‍ ഒരുങ്ങുന്നതെങ്കില്‍ എനിക്ക് ചില കടുത്ത തീരുമാനങ്ങള്‍ എടുക്കണ്ടി വരും .. വെറുക്കപ്പെട്ട പട്ടിയെപ്പോലെ ദുഫായില്‍ ജീവിച്ച ഞാന്‍ ഒരിറ്റു സ്നേഹം തേടിയാണ് ഇങ്ങോട്ട് വന്നത് . സ്നേഹം കിട്ടാതെ ആത്മഹത്യ ചെയ്ത ഹരി ചന്ധനത്തിലെ നിരന്ജനെ നോക്കി ആര്‍ത്തു കരഞ്ഞ നിങ്ങള്‍ ഒരിറ്റു പുട്ട് ചോദിച്ചതിനു എന്നോട് ഈ ക്രൂരത ചെയ്യും എന്ന് ഞാന്‍ കരുതിയില്ല ...കരുതിയില്ല.....സതീഷ് വിതുമ്പി കരഞ്ഞു
ആ മണ്ടന്‍ നിരനജനെപ്പോലെ ആത്മാഹൂതി ചെയ്യാന്‍ ഞാന്‍ തയാറല്ല... പക്ഷെ ഞാന്‍ ചില സുപ്രധാന തീരുമാനങ്ങള്‍ എടുത്തു കഴിഞ്ഞു..
എന്ത് തീരുമാനം ?
ഞാന്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു!!!
കസേരയില്‍ ഇരുന്നു പുട്ട് തിന്നുകൊണ്ടിരുന്ന പീ കെ സുമതി അതായത് പീ കെ സതീഷിന്റെ സഹോദരി ആ ഞെട്ടിക്കുന്ന തീരുമാനം കേട്ട് കസേരയില്‍ നിന്ന് നിലത്തു വീണു.
നിമിഷങ്ങള്‍ മാത്രം നീണ്ടു നിന്ന നിശബ്ധക്ക് ശേഷം താഴെ വീണ സുമതി പൊട്ടി ചിരിക്കാന്‍ തുടങ്ങി, ചിരിച്ചുകൊണ്ട് ആ അടുക്കളമുഴുവന്‍ അവള്‍ ശയന പ്രദക്ഷിണം നടത്തി .
സ്വന്തം പെങ്ങളുടെ തന്നോടുള്ള പുച്ഛം കണ്ട് കണ്ടോള്‍ പോയ സതീഷ് മുറ്റത്ത് നിന്നും ഒരു പിടി പച്ചമണ്ണ് വാരി നെഞ്ചോട് അടുക്കി പിടിച്ചിട്ടു സുമതി തിന്നുകൊണ്ടിരുന്ന പുട്ടില്‍ കൊണ്ടിട്ടിട്ട് ഭരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിച്ചു
അന്ന് രാത്രി സതീഷ് ഉറങ്ങിയില ..തിരിഞ്ഞും മറിഞ്ഞും കിടന്നു എങ്ങനെയും കല്യാണം കഴിക്കണം അത് മാത്രമായിരുന്നു അവന്റെ ചിന്ത .ദുഫായില്‍ നിന്ന് വന്നിട്ട് ഒരു മാസം ആയി, തിരിച്ചു പോകാന്‍ ഇനി ഇരുപതു ദിവസം കൂടി .അതിനിടയില്‍ ഒരു കല്യാണം ? കയ്യില്‍ ഉണ്ടായിരുന്ന പൈസ മുഴുവനും ഷാപ്പിലും ബിവരെജിലും ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടു . ഇനി ആകെ ഉള്ളത് കഴുത്തില്‍ കിടക്കുന്ന അര പവന്റെ മാല അത് പണയം വെച്ചാല്‍ തിരിച്ചു പോകുന്നതിനുള്ള ടിക്കറ്റിനു ആ ബൂര്‍ഷാ പട്ടാളക്കാരന്‍ തന്തയുടെ മുന്നില്‍ കൈ നീട്ടണം ജനിച്ചപ്പളെ അഭിമാനി ആയിരുന്ന സതീഷിനു അത് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല .. താലി അടുത്ത വരവിനു കെട്ടിയാലും വേണ്ടില്ല ഇത്തവണ കല്യാണം കഴിക്കണം എന്ന് അവന്‍ തീരുമാനിച്ചു.
പിറ്റേന്ന് രാവിലെ പതിവില്ലാതെ കുളിയും പല്ലുതേപ്പും ഒക്കെ കഴിഞ്ഞു പീ കെ സതീഷ് ഡാഡി മേജര്‍ സുഗുണനെ സ്ത്രീ സാമിപ്യം ഇല്ലാതെ കൊല്ലിനും കൊലക്കും ഇറങ്ങി തിരിച്ച പോളണ്ട് തീവ്രവാദികളുടെയും. കല്യാണം കഴിക്കാതെ കപ്പല്‍ കൊള്ളക്കാരായി മാറിയ സോമാലിയന്‍ യുവത്തത്തെപ്പറ്റിയും ഒക്കെ ഒരു മണിക്കൂര്‍ ക്ളാസ് എടുത്തു ..എന്നിട്ട് അവസാനം രണ്ടും കല്‍പ്പിച്ചു ആ ധീര ജവാന്റെ മുകത്ത് നോക്കി സതീഷ് ചോദിച്ചു ..
പണ്ട് നമ്മുടെ റബര്‍ എസ്റ്ററ്റിന്റെ പിന്നില്‍ താമസിച്ചിരുന്ന തോട്ടത്തില്‍ മീനാക്ഷി ഇപ്പൊ എവിടാ താമസം ?
അതിര്‍ത്തിയില്‍ വെടിയുണ്ടകള്‍ക്ക് നേരെ വിരിമാറു കാട്ടി നേരിടണ്ടി വന്നപ്പളും ഭരത് മാതാ കീ ജയ് എന്ന് മാത്രം വിളിച്ചിട്ടുള്ള ആ ധീര പിതാവ് ഒരു നിമിഷം വിറങ്ങലിച്ച് നിന്ന ശേഷം അടുക്കളയിലേക്കു നോക്കി.... എടി ഓമനേ ഓടി വാടി എന്ന് നില വിളിച്ചു.
പതിവ് പോലെ ഗ്യാസ് കയറിയിട്ടാവും വെപ്രാളം എന്ന് കരുതി ഫ്രിഡ്ജില്‍ ഇരുന്ന പൊട്ടറ്റോ ചിപ്സും എടുത്തോണ്ട് ഓമന ഓടി വന്നു ..
സതീഷ് പറഞ്ഞു ഗ്യാസ് കയറിയതല്ല മമ്മി ഗ്യാസ് പോയതാ!!
സുഗുണന്‍ അഞ്ച് മിനിറ്റ് ഗ്യാസ് അയവിറക്കി ഇരുനതിനു ശേഷം ഓമനയോടു പറഞ്ഞു നീ നിന്റെ കൂട്ടുകാരി ദമയന്തിയുടെ കെട്ട്യോന്‍ നടത്തുന്ന ആ മ്യരെജ് ബ്യൂറോയില്‍ ഒന്ന് വിളിച്ചു തിരക്കിയേടി ഇവന് പറ്റിയ വല്ല പെണ്‍പിള്ളാരും ഒന്ടോനു ....അല്ലെ വേണ്ട ഞാന്‍ അവിടെ വരെ പോകാം
സതീഷിന്റെ മനസ്സില്‍ ടണ്‍ കണക്കിന് ലഡു പൊട്ടി ചിതറി ..
എങ്കിലും സതീഷിന്റെ മനസ്സില്‍ ഒരു ആശങ്ക മുഴച്ചു നിന്നു ..കാരണം ഇന്ത്യന്‍ ആര്‍മി കഴിഞ്ഞാന്‍ ഡാഡി മേജര്‍ സുഗുണന്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്നത് ജ്യോതിഷത്തിലാണ് ..
as per dad സുഗുണന്‍ ...സതീഷിന്റെ ലഗ്നത്തില്‍ ചന്ദ്രന്‍ മീശ ഭംഗനായി നില്ല്ക്കുകയാണ് , ലഗ്നാധിപന്‍ അഷ്ട്ടമത്തില്‍ നാശാധിപനായ ബുധനുമായി ചേര്‍ന്ന് നിന്ന് ഫോട്ടോ എടുക്കുന്നു . മാത്രമല്ല കര്‍മ്മാധിപനായ ചൊവ്വയും ധര്മ്മാധിപനായ വ്ഴാഴവും ശത്രു ക്ഷേത്രത്തിലാണ് തൊഴാന്‍ പോകുന്നത് ..ആകെ ഒരു പ്രതീക്ഷ പ്ളൂട്ടോക്ക് കൊങ്കണ്ണ് ഉള്ളതാണ്. പ്ളൂട്ടോ അനുകൂലമായത് കൊണ്ട് തന്നയാവാം മനസില്ലാ മനസോടെ ഡാഡിമ്യരെജ് ബ്യൂറോയില്‍ പോകുന്നത്
ബൈ ദി ബൈ എല്ലാം വളരെ പെട്ടന്നായിരുന്നു പിറ്റേ ദിവസം തന്നെ കെട്ടാന്‍ മുട്ടി നില്‍ക്കുന്ന ഒരു പെണ്ണിന്റെ അച്ഛന്‍ വിളിച്ചു പറഞ്ഞു ഇന്ന് തന്നെ പെണ്ണ് കാണാന്‍ ചെല്ലണം കല്യാണം ഒരു മാസത്തിനിടക്ക് തന്നെ നടത്തനമെന്നാണ് അവരുടെ ആഗ്രഹം കാരണം ഇപ്പോള്‍ തന്നെ പെണ്ണ് നാല് ലീഫുള്ള കെയ്താന്‍ ഫാനില്‍ തട്ടി നില്‍ക്കുകയാണ് ..ഡാഡിയും അവരോടു പറഞ്ഞു ഇവിടെ മോന്‍ അത്രയ്ക്ക് ഒന്നും ഇല്ലങ്കിലും ഏതാണ്ട് മുട്ടി തന്നെ നില്‍ക്കുകയാണ്..ഞങ്ങള്‍ക്കും വിവാഹം ഉടന്‍ നടത്തണം എന്നാണു, കാരണം ഇനി പത്തു പതിനെട്ടു ദിവസം കൂടിയേ ഒള്ളു അവനു ദുഫയിക്ക് തിരിച്ചു പോകാന്‍ .
എന്നാപ്പിനെ പെട്ടന്ന് ആയിക്കോട്ടെ ഇറങ്ങാം ..കാര്‍പോര്‍ച്ചില്‍ കിടന്ന ഫീയെറ്റ് കാര്‍ വെറുതെ ഒന്ന് താക്കോല്‍ തിരിച്ചു നോക്കി ..അമ്പടാ !!! ഗാന്ധിജിയെ ഗോട്സെ വെടി വെച്ച് കൊന്ന ദിവസം അവസാനമായി സ്റ്റാര്‍ട്ട് ആയ വണ്ടിയാണ് ഇന്ന് ദാ വീണ്ടും സ്റ്റാര്‍ട്ട് ആയി ..ശുഭ ലക്ഷണം ഇനി ഒന്നും നോക്കാനില്ല പോവുക തന്നെ . സതീഷ് സീറ്റില്‍ കിടന്ന പന്നി എലിയെ ടയറിന്റെ അടിയില്‍ വെച്ചിട്ട് കാറില്‍ കയറി ഇരുന്നു
ചന്തിക്ക് കീഴെ ഇറങ്ങി കിടക്കുന്ന നീല ജീന്‍സും, എട്ട് പോക്കറ്റുള്ള വെള്ള ഷര്‍ട്ടും ആണ് വേഷം ...ഡാഡി യാണ് വണ്ടി ഓടിക്കുന്നത് ..നാണം കൊണ്ടാണോ എന്തോ ആ മലര്‍ മഞ്ചല്‍ ഫീയെറ്റ് കാര്‍ പെണ്ണിന്റെ വീട് അകലെ നിന്ന് കണ്ടപ്പോള്‍ തന്നെ കുലുങ്ങി ചിരിച്ചു കൊണ്ട് റോഡില്‍ ചത്തു മലര്‍ന്നു .
ഡാഡി സതീഷിനെ നോക്കി പറഞ്ഞു ....അപശകുനം ആനല്ലോടാ
പിന്നേ അപശകുനം.... ഈ ശകടം അപ്പുപ്പന്‍ മേടിച്ച ദിവസം ജനിച്ചതാ സഹാവ് ഈ എം എസ് അയാള് ചത്തു പിന്നെയാ ഇത് ...ഇങ്ങള് വായോ ..പെണ്ണ് അവിടെ പുര നിറഞ്ഞു നിക്കുവാ
അങ്ങനെ ഫീയെറ്റ് വഴി അരുകില്‍ ഉപേക്ഷിച്ചു സതീഷും ഡാഡിയും കൂടി പെണ്ണിന്റെ വീടിന്റെ ഗേറ്റില്‍ എത്തി
ഡാഡി വിളിച്ചു ചോദിച്ചു ..പട്ടി ഒണ്ടോ ?
ഇല്ല അച്ഛന്‍ കുളിക്കുവാ.... കേറി പോര്
അതും പറഞ്ഞിട്ട് ജനല്‍ അരികില്‍ നിന്ന് രണ്ട് ഉണ്ട കണ്ണുകള്‍ ഓടി അകന്നു ..സതീഷിന്റെ നെഞ്ചില്‍ കൂടി കടന്നുപോയ ഒരു കാളല്‍ ഏമ്പക്കം ആയിട്ട് പുറത്തു വന്നു ..
ഡാഡി ഞാന്‍ കണ്ടു ..ഞാനേ കണ്ടുള്ളൂ
നീ വെറുതെ നന്ദനത്തിലെ ക്ളൈമാക്സ് പറഞ്ഞു കളിക്കാതെ കേറി വാടാ
ആദ്യമായിട്ടുള്ള ഒരു ഏര്‍പ്പാട് ആണെങ്കിലും ആ വീടിന്റെ പടിക്കല്‍ കാലു വെച്ചപ്പോള്‍ മുതല്‍
സതീഷിനു വല്ലാത്തൊരു ധൈര്യക്കുറവു തോനീ തുടങ്ങി ..പുല്ല് വേണ്ടായിരുന്നു എന്ന് ഒരു തോനല്‍ ..പെട്ടന്ന് അകത്തു നിന്ന് കീരിക്കാടന്‍ ജോസിനെപ്പോലെ ഒരാള്‍ ഇറങ്ങി വന്നു ..
ആ ഇരിക്ക്....... ഞാന്‍ കുളിക്കുവാരുന്നു
ആ മോള് പറഞ്ഞു
എങ്ങനാ വന്നത് ?
കാറിലാ
എന്നിട്ട് കാറ് എവിടെ ?
കാറ് ഒണ്ട് ..വഴിക്ക് വെച്ച് ഒന്ന് രണ്ടു അയ്യപ്പന്മ്മാര്‍ നടന്നു ശബരി മലക്ക് പോകുന്നത് കണ്ടു അത് കണ്ട് വേദന സഹിക്കാന്‍ വയ്യാതെ ഡാഡി കാറ് അവര്‍ക്ക് കൊടുത്തു ..
വോവ്...... ഗ്രേറ്റ്
അങ്ങനൊന്നും ഇല്ല ..വല്ലപ്പോളും ഇങ്ങനെ വേദന തോന്നുമ്പോള്‍ ജസ്റ്റ് ഫോര്‍ റിലാക്സേഷന്‍
ഹിഹിഹിഹി (ഡാഡി ) ഹിഹിഹിഹി( പെണ്ണിന്റെ ഡാഡി ) ഇഹ് ഇഹ് (സതീഷ് )
ആ എന്നാ മോളെ വിളിക്കാം
സതീഷ് തലയാട്ടി (നാണം )
മോളേ ............
ദാ വരുന്നു കൊത്തി വെച്ച പുരൈച്ചി തലൈവി ജയലളിതയുടെ വെണ്ണക്കല്‍ ശില്‍പ്പം പോലെ ആ രൂപം !!
(താഴേന്നു തുടങ്ങാം)...ലക്ഷണ മൊത്ത കാല്‍ പാദങ്ങള്‍ , ചുവപ്പില്‍ മഞ്ഞ കളര്‍ പുള്ളികളുള്ള വെല്‍ വെറ്റ് ചുരിദാര്‍ , കാതില്‍ മഞ്ഞ കളര്‍ കോളാമ്പി കമ്മല്‍ , മൂക്കില്‍ കരപ്പന്‍ വന്ന പാട് പോലെ ഒരു മൂക്കുത്തി ...പെടമാന്റെ കണ്ണിന്റെ മുന്നില്‍ ഈച്ച പറക്കുമ്പോള്‍ കൃഷ്ണമണി അതിനൊപ്പം പോകുന്നപോലെ അവളുടെ കൃഷ്ണമണികളും ലക്ഷ്യബോധമില്ലാതെ അലയുന്നു ..ഇല്ലോളം അലഞ്ഞങ്കിലും അവസാനം മുള്ളന്‍ കുറിച്ചിയുടെ കണ്ണ് പോലെയുള്ള സതീഷിന്റെ കണ്ണുകളുമായി ആ പേടമാന്‍ കണ്ണുകള്‍ ഉടക്കി ..അവളുടെ കയ്യില്‍ ഇരുന്ന ചായ ഗ്ലാസ് കൂട്ടി ഇടിച്ചു കിട് കിടാ ശബ്ദം ഉണ്ടാക്കി ..അതിന്റെ റിഥം തെറ്റിക്കാതെ തന്നെ ആയിരുന്നു സതീഷിന്റെ ഹൃദയവും..
ചായ അവരുടെ മുന്നില്‍ വെച്ചിട്ട് അമ്മയുടെ പിന്നില്‍ മറഞ്ഞു നിന്ന് അവള്‍ അമ്മയുടെ പുറത്ത് കാലാപ്പാനി എന്ന് എഴുതിക്കൊണ്ടേ ഇരുന്നു ....കാലാ ചായ എന്നാരിക്കും അവള്‍ ഉദ്ദേശിക്കുന്നത് അത് എന്തേലും ആട്ടെ ..
പെണ്ണുകാണല്‍ ചടങ്ങിലെ ആ സുപ്രധാന ചോദ്യത്തിനായി സതീഷ് കാതോര്‍ത്തിരുന്നു.....
പെണ്ണിന്റെ തന്ത കീരിക്കാടന്‍ ചോദിച്ചു മോന്‍ എവിടാ പഠിച്ചത് ?
ആ എനിക്ക് സംസാരിക്കണം
ങേ !!!!
പൊട്ടിയ കുരു നുണഞ്ഞ് ഇറക്കി കൊണ്ട് സതീഷ് പറഞ്ഞു ...വീട്ടില്‍ ഇരുന്നാണ് ഞാന്‍ കൂടുതലും പഠിച്ചിട്ടുള്ളത് ഹരീ ശ്രീ മുതല്‍ കളരി വരെ ഞാന്‍ തപാല്‍ വഴിയാണ് പഠിച്ചത്
എന്നാ ഇനി പെണ്ണിനും ചെക്കനും എന്തേലും ഒക്കെ സംസാരിക്കണമെങ്കില്‍ സംസാരിച്ചോ
എല്ലാരും പുറത്തേക്ക് ഇറങ്ങി പോയി ..അകത്തു ഉണ്ട കണ്ണിയും പോടീ മീശക്കാരനും ..
എനിക്ക് ഇഷ്ട്ടമായില്ല !!!!
ഒറങ്ങി കിടന്ന പട്ടിയുടെ മൂട്ടില്‍ തൊട്ട വെച്ച് പൊട്ടിച്ചപോലെ അവള്‍ സതീഷിന്റെ മുകത്ത് നോക്കി തന്നെ പറഞ്ഞു
സതീഷിന്റെ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോനി ..ഇരുട്ടിനു കുറച്ചു ശമനം വന്നപ്പോള്‍ സതീഷ് ശബ്ദം താഴ്ത്തി ചോദിച്ചു ..കെട്ടാന്‍ മുട്ടി നിക്കുവാന് പറഞ്ഞിട്ട് ?
മുട്ടുന്നൊക്കെ ഒണ്ടു പക്ഷെ അത് തന്നെ അല്ല ..പുഞ്ചിരി ബസ്സിലെ കണ്ടകറ്റര്‍ സുധിയെ ആണ് ഇന്ന് രാത്രി ഞങ്ങള്‍ ഒളിച്ചോടും ....
സതീഷ് പതിയെ പിന്നിലേക്ക് നടന്നു മേശ പുറത്ത് ഇരുന്ന ജിലേബി സതീഷിന്റെ കാല്‍ തട്ടി താഴെ വീണു ...സതീഷ് നിലത്തു കമഴ്ന്നു കിടന്നു താഴെ ചിതറി കിടന്ന ജിലേബി വാരി നെഞ്ചോട് അടുക്കി പിടിച്ചു അമരത്തിലെ മമ്മൂട്ടിയെപ്പോലെ പൊട്ടി കരഞ്ഞോണ്ട് പറഞ്ഞു
യവന പ്രവേശ്യകള്‍ക്ക് അപ്പുറത്ത് കിഴക്കിന്റെ അതിരുകളോളം നമ്മുടെ സാമ്രാജ്യത്തിന്റെ അതിര്‍ത്തി കൊണ്ടെത്തിക്കാന്‍ ഇനി നീ ഒണ്ട്....എനിക്ക് സമാധാനമായി മരിക്കാം ..കാലത്തിന്റെ കണക്കെഴുത്തില്‍ മാസിഡോണിയ എന്നാ കൊച്ചു പ്രവിശ്യയുടെ രാജാവായ സതീഷായല്ല ഞാന്‍ ഓര്‍മിക്കുക... ലോകം കീഴടക്കുന്ന മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിക്ക് ജന്മ്മം കൊടുത്ത പീ കെ സതീഷ് ആണ് ഞാന്‍........... എന്റെ ജന്മ്മം സഫലമായി എനിക്ക് ഇവളില്‍ പിറക്കാതെ പോയ മകനേനേ ................
!!!!!ശുഭം !!!!!

nannaayittund.....
ReplyDeleteസതീഷ് മുറ്റത്ത് നിന്നും ഒരു പിടി പച്ചമണ്ണ് വാരി നെഞ്ചോട് അടുക്കി പിടിച്ചിട്ടു സുമതി തിന്നുകൊണ്ടിരുന്ന പുട്ടില്‍ കൊണ്ടിട്ടിട്ട് ഭരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിച്ചു ///..
ReplyDeleteഒറങ്ങി കിടന്ന പട്ടിയുടെ മൂട്ടില്‍ തൊട്ട വെച്ച് പൊട്ടിച്ചപോലെ ///
നന്നായിട്ടുണ്ട്.. ചിരച്ചുപോയി...!!
ഇത് കേട്ടപ്പോ പതികനായ ആ പിതാവ് എന്തിനാ പാലു ചേട്ടാ വിറങ്ങലിച്ചത്... മീനാഷി പാഗിസ്താന്‍ കാരി ആര്ന്നാ? വെല്യ ഫയങ്കരി വല്ലോം ആരിക്കും അല്ലിയോ ?
ReplyDeleteസംഭവം കലക്കിഷ്ടാ....
ReplyDeleteഇങ്ങനെ എഴുതല്ലേ മനുഷാ...ആശുപത്രിയില്‍ കൊടുക്കാന്‍ പൈസ ഇല്ല....
ReplyDeleteഅങ്ങിട്ടു പോര!...എന്നാലും കൊള്ളാം...
ReplyDeleteകുറച്ചൂടെ തെളിയാന്‍ ഉണ്ട്...
ഞാന്‍ പഠിപ്പിച്ചു തന്നത് എല്ലാം ഉണ്ണി അങ്ങിട് മറന്നു, ഇല്ലേ, ഉവ്വോ?...
ആ പോട്ട്, സാരമില്ല...എനിക്ക് ഒഴിവു ഉള്ള ഒരു ദിവസം നോക്കി വീട്ടിലേക്കു അങ്ങിട് വരിക...കുറച്ചു വിറകു കീറാന്‍ ഇണ്ടേ...:)
ലഗ്നാധിപന്‍ അഷ്ട്ടമത്തില്‍ നാശാധിപനായ ബുധനുമായി ചേര്‍ന്ന് നിന്ന് ഫോട്ടോ എടുക്കുന്നു . മാത്രമല്ല കര്‍മ്മാധിപനായ ചൊവ്വയും ധര്മ്മാധിപനായ വ്ഴാഴവും ശത്രു ക്ഷേത്രത്തിലാണ് തൊഴാന്‍ പോകുന്നത് ..ആകെ ഒരു പ്രതീക്ഷ പ്ളൂട്ടോക്ക് കൊങ്കണ്ണ് ഉള്ളതാണ്.
ReplyDeleteപോരാ........ :)